
ആലത്തൂരില്‍ പി.കെ. ബിജുവിനെതിരെ പോരാട്ടത്തിനിറങ്ങുന്ന യുവമിടുക്കി രമ്യ ഹരിദാസിന് പിന്തുണയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. റോസ് ഫെയ്സ്ബുക്കില്‍ രമ്യയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് കുറിച്ച വരികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'ഇത് രമ്യ ഹരിദാസ്...
ചെറുപ്രായത്തില്‍ തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയില്‍ കഴിവ് തെളിയിച്ച വ്യക്തിത്വം. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ സാരഥി. വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ല. ഒരു നാട്ടുകാരന്റെ ഉറപ്പാണ്' എന്നായിരുന്നു ഫിറോസിന്റെ കുറിപ്പ്.
29 വയസ് മാത്രമുള്ള ര്യ ഹരിദാസ് കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. ആറു വര്‍ഷം മുമ്പാണ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടില്‍ കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളിയായ പി.പി. ഹരിദാസിന്റെയും രാധയുടെയും മകളുടെ തലവര മാറിമറിഞ്ഞത്. ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും കൊണ്ട് രമ്യ കളം നിറഞ്ഞപ്പോള്‍ രമ്യ ഹരിദാസ് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു.
കെഎസ്യുവിലൂടെയാണ് രമ്യ പ്രവര്‍ത്തനം തുടങ്ങുന്നത്. പിന്നാലെ ഗാന്ധിയന്‍ ഏകതാപരിഷത്തിന്റെ മുഖ്യ പ്രവര്ത്തയകയി. 2015 ല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. 2012 ല്‍ ജപ്പാനില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോ-ഓഡിനേറ്റര്‍മാരില്‍ ഒരാളാണ്. ജില്ലാ, സംസ്ഥാന സ്കൂള്‍ കലോത്സവങ്ളില് നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ തിളങ്ങിയ ആളാണ് രമ്യ ഹരിദാസ്.






