ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെ നടുക്കി 50 ജീവനുകള്‍ പൊലിഞ്ഞ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലീം പള്ളികളില്‍ നടന്ന വെടിവെയ്പ്പിനു പിന്നാലെ വീണ്ടും ഒറ്റക്കെട്ടായി അണിചേര്‍ന്ന് രാജ്യം. ഞങ്ങള്‍ ഒന്നാണ്, ഈ ആക്രമണം കൊണ്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നിട്ടുണ്ടാകും, പക്ഷെ ഞങ്ങളുടെ ബന്ധങ്ങളെ തകര്‍ക്കാനാകില്ല..' ന്യൂഡിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണിന്റെ വാക്കുകള്‍ വീണ്ടും ഊര്‍ജ്ജമാക്കി ന്യൂസിലന്‍ഡ് ജനത ലോകത്തിനു മുന്നില്‍ ഒന്നാകുകയായിരുന്നു. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്നു ജസിന്‍ഡ.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂല്‍ പള്ളിയില്‍ കൊല്ലപ്പെട്ടവര്‍ക്കായി ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അയ്യായിരത്തിലേറെ ആളുകളാണ് പള്ളിക്കു മുന്നിലെ ഹാഗ്ലി പാര്‍ക്കില്‍ എത്തിയത്. ജുമുഅ നമസ്കാരമുള്‍പ്പെടെ റേഡിയോയിലൂടെയും ടിവിയിലൂടെയും തത്സമയം സംപ്രേഷണം ചെയ്ത് രാജ്യമെങ്ങും ഒറ്റക്കെട്ടായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പള്ളി ഇമാം ഗമാല്‍ ഫൗദയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച പ്രാദേശിക സമയം 1.32 നാണ് രാജ്യത്ത് രണ്ട് മിനിറ്റ് മൗനം ആചരിച്ചത്.
വിശ്വാസിസമൂഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കറുത്ത ശിരോവസ്ത്രം ധരിച്ച് ജസിന്‍ഡ ആര്ഡേന് എത്തിയത് വീണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്നു. ഭീകരാക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് ജെസിന്‍ഡ ആര്‍ഡേണ്‍ ക്രൈസ്റ്റ് ചര്‍ച്ച് സന്ദര്‍ശിക്കുന്നത്.

ഈ ആക്രമണം കൊണ്ട് ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞേക്കും, പക്ഷെ ഞങ്ങളെ തകര്‍ക്കാനാകില്ല. നിങ്ങളൂടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ആശ്വാസവാക്കുകള്‍ക്കും ഞങ്ങളെ പിന്തുണച്ചതിനും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങളുടെ പ്രധാനമന്ത്രി ലോകത്തിന് പാഠമാണ്. ഞങ്ങളെ ചേര്‍ത്തു നിര്‍ത്തിയതിനും ശിരോവസ്ത്രം കൊണ്ടുപോലും ബഹുമാനിച്ചതിനും ഇമാം നന്ദി പ്രകടിപ്പിച്ചു. കറുത്ത വസ്ത്രം അണിഞ്ഞാണ് മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയത്. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ശിരോവസ്ത്രവും അണിഞ്ഞിരുന്നതും ശ്രദ്ധേയമായി. ന്യൂഡിലന്‍ഡ് ജനസംഖ്യയുശട ഒരു ശതമാനം മാത്രമാണ് മുസ്ലീം ജനവിഭാഗമുള്ളത്. ഇതില്‍ ഭൂരിഭാഗവും വിദേശരാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണ്.

Comments