
അമേരിക്കന്‍ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നര്‍ത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു മൈക്കല്‍ 'ജോസഫ്' ജാക്സണ് എന്ന മൈക്കല്‍ 'ജോ' ജാക്സണ്. 'പോപ്പ് രാജാവ്' എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റെ വ്യക്തി ജീവിതം വളരെയധികം വിവാദപൂര്‍ണമായിരുന്നു.
ഏഴുവയസ്സു മുതല്‍ ജാക്സണ് ലൈംഗികമായി ആക്രമിക്കുമായിരുന്നുവെന്നും 14 വയസ്സുള്ളപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും സേഫ്ചക്, റോബ്സന് എന്നീ രണ്ട് യുവാക്കള്‍ വെളിപ്പെടുത്തിയിരുന്നു. 10 മുതല്‍ 14 വയസ്സുവരെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് സേഫഷക്ക് പറയുന്നത്. ഇതിന് പിന്നാലെ പല റേഡിയോ സ്റ്റേഷനുകളും ജാക്സന്റെ പാട്ടുകള്‍ അവരുടെ ശേഖരത്തില്‍ നിന്നൊഴിവാക്കിയിരുന്നു. ഇപ്പോള്‍ ജാക്സന്റെ വിവാദ ലൈംഗിക ജീവിതത്തെ ന്യായീകരിച്ച് അമേരിക്കന്‍ ഗായികയും നടിയുമായ ബാര്‍ബറ സ്ട്രെയ്സാന്ഡ് രംഗത്ത് എത്തിയിരിക്കുകയാണ്.
''അദ്ദേഹത്തിന് ലൈംഗികദാഹമുണ്ടായിരുന്നു. അവ അദ്ദേഹത്തിന് തൃപ്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതൊരു പക്ഷേ അദ്ദേഹം വളര്‍ന്ന സാഹചര്യങ്ങളുടേതാകാം. ഡിഎന്‍എ തകരാര്‍ തന്നെയായിരിക്കാം. അദ്ദേഹം കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ ഒരുകാര്യം മറക്കരുത്. ജാക്സന്റെ ഒപ്പമായിരുന്നതില്‍ ആ കുട്ടികള്‍ ആഹ്ലാദിച്ചിരുന്നു. ആവേശഭരിതരായിരുന്നു. പീഡനം അവരെ കൊന്നില്ലല്ലോ. പീഡനം അവരെ ഒരുതരത്തിലും ബാധിച്ചില്ല. അവര്‍ പിന്നീട് വിവാഹിതരായി, കുട്ടികളുണ്ടായി. അവര്‍ സന്തോഷത്തോടെ ജീവിച്ചു. ജാക്സനൊപ്പം കിടക്കാന്‍ കുട്ടികളെ അനുവദിച്ച മാതാപിതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടത്'' - ബാര്‍ബറ പറഞ്ഞു.
അതേസമയം, നടിയുടെ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. 'ലീവിങ് നെവര്‍ലാന്‍ഡ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകന് ഡാന്‍ റീഡ് നടിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നു. 'പീഡനം അവരെ കൊന്നില്ലല്ലോ'- സ്ട്രെയ്സാന്ഡ് , നിങ്ങള്‍ അങ്ങനെതന്നെയാണോ പറഞ്ഞത് ? '-ഡാന്‍ റീഡ് ട്വിറ്ററില്‍ കുറിച്ചു.






