
ലണ്ടന്‍: ഐപിഎല്ലിന്റെ തുടക്കത്തില്‍ തന്നെ വിവാദം സൃഷ്ടിച്ച പഞ്ചാബ് സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിനെതിരെ എംസിസി. ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന മാര്ലിബോര് ക്രിക്കറ്റ് ക്ലബ് ആണ് മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് അശ്വിന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരാത്തതെന്ന് തുറന്നടിച്ചിരിക്കുന്നത്.
രാജസ്ഥാന്-പഞ്ചാബ് സൂപ്പര്‍ കിങ്സ് മത്സരത്തിനിടെയാണ് ആര്.അശ്വിന് ജോസ് ബട്ട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. സംഭവത്തിനു പിന്നാലെ അശ്വിനെ അഭിനന്ദിച്ച് എംസിസി ആദ്യം നിലപാട് സ്വീകരിച്ചുവെങ്കിലും പിന്നാലെ തള്ളുകയായിരുന്നു.
മങ്കാദിങ്ങിന് മുമ്പ് നോണ്‍ സ്ട്രൈക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് ക്രിക്കറ്റ് നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെന്നും പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിടുന്ന ബാറ്റ്സ്മാനെ പുറത്താക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരല്ലെന്നുമായിിരുന്നു എംസിസി ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ിത് തിരുത്തി. മങ്കാദിങ്ങിന് മുമ്പ് അശ്വിന് കുറച്ചുനേരം കാത്തുനിന്നുവെന്നും ഇത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്നും എംസിസി പറഞ്ഞു.
ബൗളര്‍ പന്ത് റിലീസ് ചെയ്യുന്ന സമയം ബട്ട്ലര്‍ ക്രീസില്‍ തന്നെ ണ്ടായിലരുന്നു. അശ്വിന് ക്രീസിലെത്തുന്നതും പന്ത് റിലീസ് ചെയ്യുന്നതുമായ സമയം കണക്കുകൂട്ടിയാണ് ബട്ട്ലര്‍ ക്രീസ് വിട്ടിറങ്ങിയതെന്നു കാണാം. ബട്ട്ലര്‍ ക്രീസ് വിട്ടു പോകുന്നതുവരെ അശ്വിന് ആക്ഷന്‍ താമസിപ്പിക്കുകയായിരുന്നു. പിന്നീട് റണ്ണൗട്ടാക്കി. ഇത് ബട്ട്ലറെ പുറത്താക്കാന്‍ മനപൂര്‍വം ചെയ്തതാണെന്നാണ് വ്യക്തമാകുന്നതെന്ന് എംസിസി ക്രിക്കറ്റ് അക്കാദമി മാനേജര്‍ ഫ്രേസര്‍ സ്റ്റിയുവര്‍ട്ട് പറഞ്ഞു.






