
തിരുവനന്തപുരം : ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. ഉപയോഗം കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വന്നേക്കുമെന്നാണ് സൂചന.
പുറത്തു നിന്നു വാങ്ങുന്ന അധിക വൈദ്യുതിയ്ക്ക് കര്‍ശന നിയന്ത്രണഗ ഏര്‍പ്പെടുത്തിയത് ലോഡ് ഷെഡ്ഡിങിന് വഴിവെക്കും. ചൂട് വര്‍ധിച്ചതോടെ കൂടുതല്‍ പേര് എയര്‍കണ്ടീഷണറുകളിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്.
ലോഡ്ഷെഡ്ഡിങ്ങ് ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വന്‍ തുകയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇത്ര ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി എത്രത്തോളം മുന്നോട്ട് പോകും എന്നതാണ് നിലവിലെ സാഹചര്യത്തില്‍ കെഎസ്ഇബിക്ക് മുന്പിലെ വെല്ലുവിളി.






