
കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ െ്രെഡവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശിയായ ബാബുവിനെയാണ് കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടന നടത്തിയ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ബാബു അടക്കം നാല് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം നീണ്ട സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
ഒരു വര്‍ഷത്തോളം ശമ്പളമില്ലാതിരുന്നതിനെ തുടര്‍ന്ന് ബാബു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിന് പുറമെ ഭാര്യയുടെ ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഈ സാഹചര്യത്തിലുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമ






