
കോഴിക്കോട്: സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ബിഹാര്‍ സ്വദേശി മരിച്ചു. പെരുമണ്ണയിലെ ചെങ്കല്‍ക്വാറി തൊഴിലാളിയായിരുന്ന സുജിത്താണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
ആന്തരികാവയവങ്ങള്‍ക്കു പൊള്ളലേറ്റതാണ് ബഹിാര് സ്വദേശിയുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചെങ്കല്‍ക്വാറിയിലെ ജോലിക്കിടെയാണ് സുജിത്തിന് സൂര്യാഘാതമേറ്റത്. തുടര്‍ന്ന് സുജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.






