
തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ല കളക്ടര്‍ ടിവി അനുപമ നോട്ടീസ് നല്‍കിയത് വാര്‍ത്തായായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് അനുപമയ്ക്ക് നേരെ നടക്കുന്നത്. 'സ്വമി ശരണം' എന്ന കമന്റാണ് വിമര്‍ശനവുമായെത്തുന്നവര്‍ പേജില്‍ പോസ്റ്റു ചെയ്യുന്നത്. ഇതിനിടെ കളക്ടര്‍ക്ക് പൊങ്കാല അര്‍പ്പിക്കുന്നവരെ പ്രതിരോധിക്കാനും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു.
ടി.വി. അനുപമയുടെ യഥാര്‍ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്നും അതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും ചിലര്‍ കണ്ടെത്തി. വിഷയത്തില്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും കലക്ടറുടെ നടപടി ശരിയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പ്രതികരിച്ചിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുപമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും സൈബര്‍ ആക്രമണം നടക്കുന്നത്.
അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണു സുരേഷ് ഗോപിക്കു ജില്ലാ വരണാധികാരി കൂടിയായ ടി.വി. അനുപമ നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്നു കലക്ടര്‍ക്കെതിരേ വിമര്‍ശനങ്ങളുമായി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 'സ്വാമി ശരണം' എന്ന വാക്കുകളോടെയാണു പല കുറിപ്പുകളും തുടങ്ങുന്നത്.






