കൊച്ചി: അർജുൻ ആയങ്കിയെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ചിരിക്കുന്ന വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികളുമായി സിപിഎം നേതാവ് പി.ജയരാജൻ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിൽ ആര്‍എസ്എസ് ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഇടതു കയ്യിലെ പെരുവിരല്‍ എഐ ഉപയോഗിച്ച് ചിത്രം നിര്‍മിച്ചപ്പോള്‍ തിരികെ വന്നതായി പി ജയരാജൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഇതിലൂടെ എഐ ഉപയോഗിച്ചു നടത്തുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ ശക്തമായ തെളിവ് നൽകിയാണ് ജയരാജന്റെ പ്രതിരോധം. 27 വര്‍ഷം മുന്‍പ് ഒരു തിരുവോണ നാളില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് തന്റെ കയ്യിലെ പെരുവിരല്‍. ഇപ്പോൾ ചിലര്‍ എഐ സര്‍ജറിയിലൂടെ നഷ്ടപ്പെട്ട വിരല്‍ ചേര്‍ത്ത് തന്നിട്ടുണ്ട് എന്നാണ് പി ജയരാജന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വ്യാജ ചിത്രവും ചേർത്താണ് പോസ്റ്റ്.
മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് ഉന്നയിച്ച ആരോപണം ജയരാജനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് വ്യാജപ്രചരണത്തിന്റെ മുനയൊടിച്ച് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. അർജുൻ ആയങ്കിയെ ക്രിമിനലാക്കിയത് പി ജയരാജൻ ആണെന്നായിരുന്നു മനുവിന്റെ ആരോപണം.

Comments