ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപക സംഘര്‍ഷം. കടപ്പയിലെ പോളിംഗ് ബൂത്തുകളില്‍ ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. അനന്തപുരിലാണ് സംഘര്‍ഷമുണ്ടായത്. അനുവാദമില്ലാത്ത ആളുകള്‍ പോളിംഗ് ബൂത്തില്‍ കയറിയെന്ന് വൈഎസ്ആര്‍കോണ്‍ഗ്രസ് ആരോപിച്ചു.
അനന്തപുരിലെ ഗൂട്ടിയില്‍ ജനസേന സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞുതകര്‍ത്തു. യന്ത്രത്തില്‍ തന്റെ പേര് ശരിയായല്ല രേഖപ്പെടുത്തിയത് എന്നാരോപിച്ചായിരുന്നു അതിക്രമം. ഇദ്ദേഹത്തെ പിന്നീട് അറസ്റ്റു ചെയ്തു നീക്കി. ഇവിടെ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് പോളിംഗ് പുരോഗമിക്കുകയാണ്.
ദൈുകുരുവിലെ സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു .വെസ്റ്റ് ഗോദാവരിയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിനാണ് കുത്തേറ്റത്. പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുഡെം ചെറുവുവിലും സമാനമായ ഏറ്റുമുട്ടലുകളുണ്ടായി. ഗുണ്ടൂരിലെ വിനുകോണ്ടയില്‍ കേടായി വോട്ടിംഗ് യന്ത്രം വോട്ടര്‍മാര്‍ നശിപ്പിച്ചു. യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് തടഞ്ഞപ്പെട്ടിരുന്നു.
ആന്ധ്രയിലെ നരസരവോപേട്ടിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വോട്ടിംഗ്യന്ത്രം പണിമുടക്കി. പല ബൂത്തുകളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു. പോലീസിനെ ഉപയോഗിച്ച് ടിഡിപി പോളിംഗ് ബൂത്തുകള്‍ പിടിച്ചെടുക്കുകയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. വൈഎസ്ആറിന് സ്വാധനീമുള്ള മേഖലയില്‍ ടിഡിപിയും ആരോപണവുമായി എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്ന വാശിയും സംഘര്‍ഷവും പോളിംഗ് ബൂത്തിലേക്കും വ്യാപിച്ചിരിക്കുകയാണ്.
20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ആന്ധ്രാപ്രദേശില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Comments