
കൊല്ക്കത്ത: ഡല്ഹി ക്യാപിറ്റല്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ഹോംഗ്രൗണ്ടില് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് ഓവര് പിന്നിടുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് 41 റണ്സ് എന്ന നിലയിലാണ്. 19 പന്തില് 18 റണ്സുമായി റേവബിന് ഉത്തപ്പയും 15 പന്തില് 22 റണ്സുമായി ശുഭ്മാന് ഗില്ലുമാണ് ക്രീസില്. മത്സരത്തിന്റെ ആദ്യ പന്തില് തന്നെ ജെഎല് ഡെന്ലിയെ ഇഷാന്ത് ശര്മ്മയാണ് മടക്കിയത്.
നേരത്തെ ടോസ് നേടിയ ഡല്ഹി ക്യാപിറ്റല്സ് ക്യാപ്റ്റന് ശ്രേയസ് ഫീല്ഡിങ്ങ് തിരഞ്ഞെടുത്ത് കൊല്ക്കത്തയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഡല്ഹിയില് നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള് സൂപ്പര് ഓവറില് ഡല്ഹിക്കായിരുന്നു വിജയം. ആറു മത്സരങ്ങളില് നിന്ന് എട്ടു പോയിന്റുമായി പട്ടികയഇല് രണ്ടാം സ്ഥാനത്താണ് കൊല്ക്കത്ത. ആറു പോയിന്റുമായി ഡല്ഹി ആറാം സ്ഥാനത്താണ്. തുടര്ച്ചയായ രണ്ടു തോല്വികള്ക്കു ശേഷം ബാംഗ്ലൂര് റോയല് ചലഞ്ചേഴ്സിനെ തോല്പ്പിച്ചാണ് ഡല്ഹി എത്തുന്നത്.







Comments