ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെഡിയൂരപ്പ മുഖ്യമന്ത്രി പദത്തിനായി ദേശീയനേതാക്കള്‍ക്ക് കോഴ നല്‍കിയതിന് തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ ഒറിജിനല്‍ ഡയറി പുറത്തുവിട്ടത്.
നിതിന്‍ ഗഡ്കരി, അരുണ്‍ ജയ്റ്റലി-150 കോടി, രാജ്നാഥ് സിങ്-100 കോടി, ബിജെപി കേന്ദ്ര കമ്മിറ്റി-1000 കോടി, ജഡ്ജിമാര്‍-500 കോടി എന്നിങ്ങനെയാണ് പുറത്തുവിട്ട രേഖയില്‍ പറയുന്നത്. ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവന് മാസിക വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് വന്‍തുക കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്.

യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാല്‍ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ആദ്യം പുറത്തുവിട്ടത് ഡയറിയുടെ പകര്‍പ്പ് ആണെന്ന് ബിജെപി ആക്ഷേപിച്ചിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ഈ ഡയറി ഹാജരാക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് ഡയറി പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

Comments