
ചെന്നൈ: ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തുവെന്ന് പ്രചരണം. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുമാണ് പ്രചരണം നടക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് സുന്ദര്‍ പിച്ചൈ ഖരഖ്പൂര്‍ ഐ.ഐ.ടി സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണ് ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ എത്തിയതെന്ന പേരില്‍ പ്രചരിക്കുന്നത്.
വര്‍ഷങ്ങളായി അമേരിക്കയില്‍ താമസമാക്കിയിരിക്കുന്ന സുന്ദര്‍ പിച്ചൈ നിലവില്‍ അമേരിക്കന്‍ പൗരനാണ്. കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം തന്നെയാണ് അദ്ദേഹം താമസിക്കുന്നത്. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് കൊണ്ടു തന്നെ സുന്ദര്‍ പിച്ചൈയ്ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ല. തമിഴ്നാട്ടിലെ മധുരൈ ജില്ലയിലാണ് സുന്ദര്‍ പിച്ചൈ ജനിച്ചത്. ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ നിന്ന് ബിരുദം നേടിയ ശേഷം സുന്ദര്‍ പിച്ചൈ യു.എസിലേക്ക് പോവുകയായിരുന്നു.







Comments