ന്യൂഡല്‍ഹി: പാക്ക് തടവില്‍ കഴിഞ്ഞ വ്യോമസേന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് കശ്മീരിലെ ശ്രീനഗര്‍ എയര്‍ബേസില്‍ നിന്നും സ്ഥലംമാറ്റം. സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്നാണ് കശ്മീര്‍ താഴ്വരയില് നിന്നും സ്ഥലംമാറ്റമുണ്ടായത്. ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്താന്റെ എഫ് 16 യുദ്ധവിമാനം തകര്‍ത്തതിന് ശേഷമാണ് അഭിനന്ദന് പറത്തിയ മിഗ് 21 വിമാനം തകര്‍ന്നുവീണത്. തുടര്‍ന്ന് സൈന്യത്തിന്റെ പിടിയിലാകുകയായിരുന്നു.
പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ എയര്‍ബേസിലേക്കാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്. അഭിനന്ദന് വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനുള്ള ടെസ്റ്റുകള്‍ അടുത്ത മാസം പൂര്‍ത്തിയാകും. അതിന് ഇടയ്ക്കാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) അഭിനന്ദന്റെ പരിശോധനാ റിപ്പോര്‍ട്ട് നല്കി. പാക്കിസ്ഥാനില്‍നിന്നു മടങ്ങിയെത്തിയ അഭിനന്ദന് ഒട്ടേറെ പരിശോധനകള്‍ക്കു വിധേയനായിരുന്നു.
വീര്‍ ചക്രയ്ക്കായി വ്യോമസേന അഭിനന്ദന്റെ പേര് ശുപാര്‍ശ്ശ ചെയ്തിരുന്നു. പാക്ക് കസ്റ്റഡിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്‍ക്കാണ് അഭിനന്ദന് വിധേയനായത്. അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ മുന്‍പു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണു പതിവ്. നാല് ആഴ്ചത്തെ അവധിക്ക് ശേഷമാണ് ജോലിയില്‍ തിരികെ എത്തിയത്.






