ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗീകാരോപണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായികിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഗൂഡാലോചനയുണ്ടെന്ന സത്യവാങ്മൂലത്തില്‍ സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിങ്ങനെ സംയുക്ത അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.
ജസ്റ്റിസ് അരുണ്‍ മിശ്ര, ആര്‍എഫ് നരിമാന്, ദീപക് ഗുപ്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഗൂഢാലോചനയില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഗൂഢാലോചനയിലെ സ്വതന്ത്ര അന്വേഷണം ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീകാരോപണ പരാതിയിലും അതിന്മേലുള്ള അന്വേഷണത്തിലും ഒരുതരത്തിലും ബാധിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസിനെതിരെ ലൈംഗീക പീഡന ആരോപണ മുന്നയിക്കാന്‍ ഒന്നരക്കോടി വാഗ്ദാനം ചെയ്തെന്ന് അഭിഭാഷകന് ഉത്സവ് ബൈന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് സുപ്രീംകോടതി നീക്കം. പരാതിക്കാരിയടക്കം, സുപ്രീംകോടതിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മൂന്നു ജീവനക്കാര്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സത്യവാങ്മൂലം കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു.
മുദ്രവെച്ച കവറിലാണ് അഭിഭാഷകന് നേരത്തെ തെളിവുകള്‍ സമര്‍പ്പിച്ചത്. അതേസമയം ഗൂഢാലോചനക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് അഭിഭാഷകന് ബോധിപ്പിച്ചു. കേസില്‍ യുവതിയുടെ പരാതിയും ഗൂഢാലോചനയും ഒരുമ്മിച്ച് അന്വേഷിക്കണമെന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഗൂഢാലോചന പ്രത്യേകമായി അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഗൂഢാലോചന ഇതിനു പിന്നിലുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും കണ്ടെത്തുമെന്നും അരുണ്‍ മിശ്ര ഇന്നലെ വ്യക്തമാക്കിയിരുന്നു.

Comments