ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ സ്ഫോടനം നടന്ന ഷാങ്ഗ്രി ലാ ഹോട്ടലിന്റെ എലിവേറ്ററില്‍ ചാവേര്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷാങ്ഗ്രി ലാ ഹോട്ടലില്‍ ചാവേറുകളെന്ന് സംശയിക്കുന്ന രണ്ടു പേര് അലഞ്ഞു തിരിയുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ 350 പേര് കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പര അരങ്ങേറിയതിന്റെ മൂന്നു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്.
മൂന്നു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സ്ഫോടനങ്ങളില്‍ ഒരു സ്ഥലം ഷാങ്ഗ്രി ലാ ഹോട്ടല്‍ ആയിരുന്നു. ഇവിടെ ചാവേറുന്ന സംശയിക്കുന്ന ഒരാള്‍ ഹോട്ടലില്‍ എലിവേറ്ററിലുടെ നീങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നീലത്തൊപ്പിയും ബാക്ക്പാക്ക് ബാഗുമായാണ് രണ്ടുപേര്‍ നീങ്ങുന്നത്. ഇവര്‍ പിന്നീട് ആളുകള്‍ക്കിടയിലൂടെ നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മറ്റൊരു സ്ഫോടനം നടന്ന നെഗോമ്പോ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലേക്ക് ചാവേറെന്ന് സംശയിക്കുന്ന ആള് പ്രാര്‍ത്ഥനയ്ക്കിടെ നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തെത്തിയിരുന്നു. സ്ഫോടനത്തിനു തൊട്ടു മുമ്പാണ് ഇയാള്‍ പള്ളിയിലേക്ക് ബാഗുമായി നടന്നു നീങ്ങിയത്. പള്ളിയും ഷാങ് ഗ്രി ലാ ഹോട്ടലുമുള്പ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടന പരമ്പര നടന്നത്. സ്ഫോടനത്തില്‍ എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികളും കൊല്ലപ്പെട്ടു.

Comments