കൊളംബോ: ശ്രീലങ്കയെ നിശ്ചലമാക്കിയ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഐഎസുമായി ബന്ധമുള്ള 140 പേരെ ശ്രീലങ്കന്‍ പോലീസ് തിരഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ് ഏതെങ്കിലും വീടുകളില്‍ രാജ്യത്ത് അഞ്ജാതര്‍ തമ്പടിച്ചിട്ടുണ്ടോ എന്നത് കണ്ടെത്താനാണ് പരിശോധനയെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അക്രമണത്തിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച സുരക്ഷാ സന്നാഹത്തോടെയാണ് മുസ്ലീം പള്ളികളില്‍ ജുമുഅ നമസ്കാരം നടന്നത്. ആക്രമണ മുന്നറിയിപ്പ് ഇന്ത്യയിലെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയിട്ടും അവഗണിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതായും അദേഹം വ്യക്തമാക്കി. രാജ്യത്ത് എട്ടിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 359 പേരാണ് കൊല്ലപ്പെട്ടത്.

Comments