ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ആരോപണ വിധേയയായ പ്രഗ്യാ സിംഗ് താക്കൂറിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം, എന്നാല്‍ വിഘടനവാദത്തിന്റെ പേരില്‍ കീഴടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ തോക്കിന്മുനയില് നിര്‍ത്തി യാസിന് മാലിക്കിനോട് ആവശ്യപ്പെടുന്നത്. ആത്മാഭിമാനമുള്ള ആരും യാസിന് മാലിക്ക് പ്രതികരിക്കുന്ന രീതിയില്‍ ചെയ്തുപോകും. -പി.സി ചാക്കോ പറഞ്ഞു. എ.എന്‍.ഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ചാക്കോയുടെ വിവാദ പരാമര്‍ശം.
യാസിന് മാലിക്കിന്റെ ആശയത്തേയോ രീതികളെയോ തങ്ങള്‍ അനുകൂലിക്കുന്നില്ലെങ്കില്‍ പോലും അദ്ദേഹം കാണിക്കുന്ന ധൈര്യം അംഗീകരിക്കാതിരിക്കാനാവില്ല. ഡല്‍ഹിക്ക് ആരേയും ഭീഷണിപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യ ജനാധിപത്യ രാജ്യമാണ്'-ചാക്കോ പറഞ്ഞു.
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) നേതാവാണ് യാസിന് മാലിക്ക്. ഭീകരര്‍ക്ക് ഫണ്ട് എത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യാസിന് മാലിക്കിനെതിരെ നിരവധി കേസുകള്‍ വേറെയുമുണ്ട്. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളെ 1989ല്‍ തട്ടിക്കൊണ്ടുപോയ കേസിലും ഇയാള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. 1990ല്‍ നാല് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നുമുണ്ട് യാസിന് മാലിക്ക്.

Comments