
ന്യൂഡല്‍ഹി: ഓംബുഡ്സ്മാന്റെ നോട്ടീസിന് മറുപടിയായി സച്ചിന് തെണ്ടൂല്‍ക്കര്‍. തനിക്ക് ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി തീരുമാനം എടുക്കത്തക്ക റോളൊന്നും ഇല്ലന്നും മുംബൈ ടീമില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതിഫലം പറ്റുന്നില്ലെന്നും സച്ചിന് അറിയിച്ചു. ബി.സി.സി.ഐ ഓംബുഡ്സ്മാന് ഡി.കെ ജെയ്നിന് അയച്ച കത്തിലാണ് സച്ചിന് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഐ.പി.എല്‍ ഉപദേശക സമിതിയിലും ക്രിക്കറ്റ ഉപദേശക സമിതിയിലും ഒരേസമയം പ്രവര്ത്തിക്കുന്നുണ്ടന്ന്് ചൂണ്ടിക്കാട്ടിയാണ് ഓംബുഡ്സ്മാന് വിശദീകരണം ആവശ്യപ്പെട്ടത്. വി.വി.എസ് ലക്ഷണിനും ഓംബുഡ്സ്മാന് നോട്ടീസ് അയച്ചിരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് അംഗമായ സഞ്ജീവ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഓംബുഡ്സ്മാന്റെ നോട്ടീസ്. 28 നകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേശകന് എന്ന പോസ്റ്റിലാണ് സച്ചിന് പ്രവര്‍ത്തിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേശകനാണ് ലക്ഷമണ്. നേരത്തെ സൗരവ് ഗാംഗുലിക്കും സമാന കേസില്‍ ഓംബുഡ്സ്മാന് നോട്ടീസ് അയച്ചിരുന്നു.






