
തിരുവനന്തപുരം : കേരളത്തില്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളിള്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റു വീശാന്‍ സാധ്യതയെന്നു ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം(ഇന്‍കോയിസ്). പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ബുധനാഴ്ച രാത്രി 11 30 വരെ 2.5 മീറ്റര്‍ - 2.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും ഇന്‍കോയിസ് ആറിയിച്ചു.
കേരള തീരത്തെ കാറ്റിന്റേയും തീരമാലയുടേയും സാഹചര്യം പരിഗണിച്ചുകൊണ്ട് തീരത്ത് അടുത്ത 12 മണിക്കൂറില്‍ ചെറിയ യാനങ്ങളുമായി മത്സ്യ ബന്ധനത്തിനു പോകുന്നത് ഒഴിവാക്കണം. ഇന്ന് തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍കടലിലും അതിനോടുചേര്‍ന്ന മധ്യ പടിഞ്ഞാറു ബംഗാള്‍ ഉല്‍ക്കടലിലും, പുതുച്ചേരി, വടക്കന്‍ തമിഴ്നാട് തീരം,തെക്കന്‍ ആന്ധ്ര തീരത്തും മത്സ്യ ബന്ധനത്തിനു പോകരുത്.
മേയ് ഒന്നു മുതല്‍ മൂന്നു വരെ മധ്യപടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്ധ്ര തീരത്തും മത്സ്യ ബന്ധനത്തിനു പോകരുത്, നാല് വരെ വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലിലും ഒഡിഷ, ബംഗാള്‍ തീരത്തും മത്സ്യബന്ധനം ഒഴിവാക്കണം, ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവര്‍ ഇത്തരം പ്രശ്ന ബാധ്യതാ പ്രദേശങ്ങളില്‍ പോകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.






