
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരിക്കും മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീറിനും വേണ്ടി ശാസ്ത്രി പാര്‍ക്കില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ആളുകള്‍ എത്താത്തതിനെ തുടര്‍ന്ന് കസേരകള്‍ ഒഴിഞ്ഞു കിടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുത്ത യോഗത്തിലാണ് കസേരകള്‍ ഒഴിഞ്ഞുകിടന്നത്.
നേരത്തെ മീറത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഇത്തരം അനുഭവം നേരിടേണ്ടി വന്നിരുന്നു. ആളില്ലാതെ ഒഴിഞ്ഞ കസേരകളെ നോക്കിയാണ് മോഡി പ്രസംഗിച്ചത്. അതുപോലെ തന്നെ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു. അന്ന് ഒഴിഞ്ഞ കസേരകള്‍ ഒളിപ്പിക്കാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമവും വാര്ത്തയായാരുന്നു. രാജ് നാഥ് സിംഗ് പാലക്കാട് തെരഞ്ഞെടുപ്പ് പ്രാരണത്തിനു എത്തിയപ്പോഴും കസേരകളെ നോക്കി പ്രസംഗിക്കേണ്ടി വന്നിരുന്നു.
ജനപങ്കാളിത്തം തെരഞ്ഞെടുപ്പ് റാലികളില്‍ കുറഞ്ഞതോടെ ബി.ജെ.പി നേതൃത്വം ആശങ്കയിലാണ്. മേയ് 12നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്.





