
തൃശൂര്‍: സംസ്ഥാനത്തെ ലോക്സഭാ പ്രചരണ സമയത്ത് സോഷ്യല്‍ മീഡിയില്‍ ട്രോളന്മാര് വന്‍ ആഘോഷമാക്കിയിരുന്നു സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി.' തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്നുള്ള താരത്തിന്റെ പ്രസംഗത്തെ ട്രോളന്മാര് വലിയ രീതിയില്‍ പരിഹസിച്ചിരുന്നു. സുരേഷ് ഗോപി എടുത്തുകൊണ്ടുപോയ തൃശൂരിനെ ഓര്‍ത്ത് നിലവിളിക്കുന്ന യുവാവിന്റെ വിഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ ഒരു ഓഡിയോ പ്രചരിക്കുകയാണ്.
തൃശൂര്‍ എടുത്ത് കൊണ്ട് പോയതില്‍ സുരേഷ് ഗോപിയോട് ഒരാള്‍ പരാതിപ്പെടുന്ന രൂപത്തിലുളള ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തെ ശബ്ദം സുരേഷ് ഗോപിയുടെ ശബ്ദത്തിനു സമാനമാണ്. എന്നാല്‍ ഇത് സുരേഷ് ഗോപി തന്നെയാണോ എന്നത് വ്യക്തമല്ല.
സംഭാഷണം ഇങ്ങനെയാണ്,
സുരേഷ് ഗോപി സാറല്ലേ എന്ന ചോദ്യത്തോടെയാണ് ഫോണ്‍വിളിയുടെ തുടക്കം. സുരേഷ് ഗോപി മത്സരിച്ച തൃശൂരിലെ പേരമ്പ്ര എന്ന സ്ഥലത്ത് നിന്നാണ് വിളിക്കുന്നതെന്ന് ആള് പറയുന്നു. തൃശൂര്‍ സാര്‍ എടുത്തു എന്നാണ് എല്ലാവരും പറയുന്നത്.
അതിനിടെ ആരാണ് വിളിക്കുന്നത് പേരെന്താണ് എന്ന് സുരേഷ് ഗോപിയുടെ ശബ്ദത്തിലുളള ആള് ചോദിക്കുന്നു. ആനന്ദ് എന്ന് മറുവശത്തുളള വ്യക്തി പ്രതികരിക്കുന്നു. തന്റെ അച്ഛനെ അടക്കിയിരിക്കുന്ന പേരാമ്പ്രയിലാണ്. അമല ഹോസ്പിറ്റലിന് അടുത്തുളള സ്ഥലമാണത്.
നിങ്ങളെന്നെ കളിയാക്കാന്‍ വിളിക്കുകയാണോ എന്ന് മറുവശത്ത് നിന്നും ചോദ്യമുണ്ട്. അല്ലെന്നും താന്‍ 25 വര്‍ഷമായി അച്ഛനെ അടക്കിയ സ്ഥലത്ത് പോയി മെഴുകുതിരി കത്തിക്കുന്നുണ്ടെന്ന് ആനന്ദ് മറുപടി കൊടുക്കുന്നു. അടുത്ത രണ്ട് മാസം കഴിഞ്ഞ് ചെല്ലുമ്പോ അവിടെ തൃശൂര്‍ ഉണ്ടാകത്തില്ല.
സര് തൃശൂര്‍ എടുക്കുകയാണ് എന്നൊക്കെയാണല്ലോ പറയുന്നത്. തൃശൂര്‍ എനിക്ക് വേണം എന്നാണ് സുരേഷ് ഗോപിയുടെ ശബ്ദം മറുപടി നല്കുന്നു. പേരാമ്പ്രയിലെ ആറടി മണ്ണ് മാത്രം വിട്ട് ബാക്കിയെല്ലാം സാറേടുത്തോ എന്നാണ് ആനന്ദ് എന്നയാളുടെ മറുപടി. തൃശൂര്‍ എന്നത് പേരാമ്പ്ര കൂടി ചേര്ന്നിട്ടുളളതായത് കൊണ്ട് താനത് എടുത്തു എന്നാണ് സുരേഷ് ഗോപിയുടെ മറുപടി.
അയ്യോ സാറേ എടുക്കല്ലേ സാറേ.. ബാക്കിയെല്ലാം എടുത്തോ സാറേ.. ആ ആറടി മണ്ണ് മാത്രം ബാക്കി വെച്ചോ എന്നും ആനന്ദന് പറയുന്നു. അതൊന്നും പറ്റില്ലെന്നും തനിക്ക് തൃശൂര്‍ വേണമെന്നും ഞാനതിങ്ങ് എടുക്കുവാ എന്നും താനല്പ്പം തിരക്കിലാണ് എന്നും പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയ വൈറലാക്കിയിരിക്കുകയാണ്.






