
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യന്‍ നടത്തിയ ബലാക്കോട്ടേ വ്യോമാക്രമണം കാടും മരങ്ങളും വെട്ടിനശിപ്പിക്കലായിരുന്നെന്ന് ആക്ഷേപിച്ചവര്‍ക്ക് മറുപടിയുമായി ഒടുവില്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ബലാക്കോട്ടേയില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 45 പേര്‍ക്ക് പരിക്കേറ്റെന്നും വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ പാകിസ്താന് കര്‍ശന നടപടിയും മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പണം നല്കി വായടപ്പിച്ചെന്നുമാണ് ഏറ്റവും പുതിയതായി പുറത്തു വരുന്ന വിവരം.
അതിര്‍ത്തി കടന്ന് പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക ഫ്രാന്‍സിസ്ക മാരിനോയാണ് രംഗത്ത് വന്നത്. ഇന്ത്യന്‍ ആക്രമണത്തിനു ഉചിതമായ സമയത്ത് പ്രതികാരം ചെയ്യുമെന്നു ജയ്ഷെ നേതൃത്വം അണികള്‍ക്ക് ഉറപ്പ് നല്‍കിയതായും ഫ്രാന്‍സിസ്കയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ മാസവും ബാലാക്കോട്ട് ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് വെബ്െസെറ്റില്‍ ഫ്രാന്‍സിസ്ക പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ആക്രമണത്തിനു പിന്നാലെ 45 മൃതദേഹങ്ങള്‍ പാക് െസെന്യം നീക്കുന്നത് കണ്ടതായി അവര്‍ അവകാശപ്പെട്ടിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി കഴിഞ്ഞ ഫെബ്രുവരി 26-നാണ് വ്യോമസേന, പാക് മണ്ണില്‍ കടന്നു പ്രഹരിച്ചത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ താവളത്തില്‍ നടത്തിയ ലേസര്‍ ബോംബ് ആക്രമണത്തില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പരുക്കേറ്റ് 45 ഓളം പേരെ പാകിസ്താനിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും ഫ്രാന്‍സിസ്ക പറയുന്നു. ''സ്ട്രിങ്ങര്‍ ഏഷ്യ'' എന്ന വാര്‍ത്താ വെബ്െസെറ്റിലെ ിപ്പോര്ട്ടിലാണ് ്രഫാന്സിസ്ക ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൊല്ലപ്പെട്ട ഭീകരരില്‍ 11 പേര് ബോംബ് നിര്‍മാണ പരിശീലകരായിരുന്നുവെന്നും അതില്‍ രണ്ടു പേര് അഫ്ഗാനിസ്ഥാന് സ്വദേശികളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റ 45 പേര് ക്യാമ്പിനു സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ചികിത്സയിലിരിക്കെയാണ് 20 പേര് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ 3:30-ന് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷം രണ്ടര മണിക്കൂര്‍ കഴിഞ്ഞ പാകിസ്താന് െസെന്യമെത്തിയാണ് പരുക്കേറ്റവരെ നീക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഷിങ്കിയാരിയിലുള്ള ഹര്‍ക്കത്ത് ഉള് മുജാഹിദ്ദീന്‍ ക്യാമ്പിലേക്കാണ് പരുക്കേറ്റവരെ മാറ്റിയത്. ഇവിടെ ഭീകരരെ പരിചരിച്ചത് പാക് െസെനിക ഡോക്ടര്‍മാരാണ്. ഇപ്പോള്‍ 45 പേര് ഇവിടെ ചികിത്സയിലുണ്ടെന്നും സുഖം പ്രാപിച്ചവര്‍ ഇപ്പോള്‍ െസെന്യത്തിന്റെ കസ്റ്റഡിയിലാണെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ വാര്‍ത്തകര്‍ പുറത്തുവരാതിരിക്കാനുള്ള ശ്രമവും പാക് സര്‍ക്കാരും ജയ്ഷെ മുഹമ്മദും നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലപ്പെട്ട ഭീകരരുടെ വീടുകള്‍ സന്ദര്‍ശിച്ച് ബന്ധുക്കള്‍ക്ക് പണം നല്‍കിയാണ് വായ് മൂടിക്കെട്ടിയത്. മേഖല ഇപ്പോള്‍ പാക് െസെന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ഇവിടേക്കുള്ള സന്ദര്‍ശനത്തിനു വിലക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.






