തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ നിയമോപദേശം തേടുമെന്ന് സര്‍ക്കാര്‍. പൂരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി ആന ഉടമകളുമായി മന്ത്രിമാരുടെ ചര്‍ച്ചയ്ക്കു ശേഷം മന്ത്രി വി.എസ്. സുനില്‍ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആന ഉടമകള്‍ക്കും തൃശൂര്‍ ജനതയ്ക്കും ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു വന്നതിനുശേഷം വിശദമായ ചര്‍ച്ച നടത്തുമെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പൂരം നടത്തിപ്പില്‍ ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി പൂരം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആനവിലക്കു പിന്‍വലിക്കുന്നതു സംബന്ധിച്ച് ആനയുടമകളുടെ തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.
കാഴ്ചയ്ക്ക് പ്രശ്നവും, മോശം ചരിത്രവുമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മറ്റ് ആനകളേയും പുരത്തില്‍ പങ്കെടുപ്പിക്കില്ല എന്ന നിലപാട് ആന ഉടമകള്‍ സ്വീകരിച്ചതോടെയാണ് പൂരം പ്രതിസന്ധിയിലായത്.

Comments