
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍പ്പെട്ട് സഭാ പ്രസിദ്ധീകരണമായ ''സത്യദീപം'' പ്രചാരത്തില്‍ പിന്നോട്ട്. സഭയുടെ നയങ്ങളും ചിന്തകളും മാത്രം പ്രതിഫലിപ്പിച്ചിരുന്ന സത്യദീപം കുറച്ചുകാലമായി ഉള്ളടക്കത്തില്‍ പിന്തുടരുന്ന സമീപനം സഭയ്ക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ വിവിധ രൂപതകള്‍ ഇതിനെ െകെവിട്ടുതുടങ്ങി. ഞായറാഴ്ചകള്‍തോറും പ്രസിദ്ധീകരിച്ച് പള്ളികള്‍ മുഖേന വിതരണം ചെയ്തിരുന്ന പത്രത്തിന്റെ പ്രചാരം ഒരു ലക്ഷത്തില്‍നിന്ന് എഴുപതിനായിരമായാണ് ഇടിഞ്ഞത്.
എറണാകുളം അതിരൂപതയില്‍ ഭൂമിവിവാദം കത്തിപ്പടര്‍ന്നതോടെ താമരശേരി ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയിലും ഇടുക്കിയിലും വൈദികര്‍ സത്യദീപത്തെ ഒഴിവാക്കിയതാണ് തിരിച്ചടിക്കു പ്രധാന കാരണം. അതേസമയം, ഓരോ രൂപതയും സ്വന്തം പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയതോടെയാണ് സത്യദീപത്തിന് മങ്ങലേറ്റതെന്ന വ്യാഖ്യാനവുമുണ്ട്. ''ലൈറ്റ് ഓഫ് ട്രൂത്ത്'' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് പതിപ്പും പ്രതിസന്ധിയിലാണ്. പ്രചാരം നാമമാത്രമായി.
സഭാ വക്താവായിരുന്ന ഫാ. പോള്‍ തേലക്കാട്ട് ചീഫ് എഡിറ്ററായിരിക്കേ സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മുഖപ്രസംഗങ്ങള്‍ സഭയുടെ നയങ്ങളായിത്തന്നെ കണക്കാക്കിയിരുന്ന പ്രതാപകാലമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സഭയുടെ ഔദ്യോഗിക ശബ്ദം പ്രതിഫലിപ്പിക്കാന്‍ സത്യദീപത്തിന് കഴിയുന്നില്ലെന്ന പരാതിയാണ് പല രൂപതകളിലെയും െവെദികര്‍ പ്രകടിപ്പിക്കുന്നത്. ഭൂമിവിവാദം ഉയര്‍ന്നതോടെ മലയാളം പതിപ്പില്‍ നയപരമായ വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
വിമതസ്വഭാവമുള്ള ലേഖനങ്ങള്‍ വന്നതിനു പുറമേ ഭൂമി വില്പന വിവാദം സഭയെ ഉലച്ചപ്പോള്‍ െകെക്കൊണ്ട നിലപാടുകളും പലരെയും ചൊടിപ്പിച്ചു. എറണാകുളം രൂപതയില്‍ത്തന്നെയുള്ള വിവിധ പള്ളികളില്‍ സത്യദീപത്തിന്റെ ഏജന്‍സികള്‍ റദ്ദാക്കപ്പെട്ടു. വിവിധ സിറോ മലബാര്‍ രൂപതകളിലും ലത്തീന്‍, മലങ്കര റീത്തുകള്‍ക്കു കീഴിലുള്ള പള്ളികളിലും സത്യദീപത്തിനു പ്രചാരമുണ്ടായിരുന്നു. കേരളത്തിനു പുറത്ത് ഫരീദാബാദ്, മാണ്ഡ്യ, കല്യാണ്‍ രൂപതകളിലും വടക്കന്‍ കേരളത്തിലെ പള്ളികളിലും ഇപ്പോള്‍ അതത് രൂപതയ്ക്കു സ്വന്തമായുള്ള പ്രസിദ്ധീകരണങ്ങള്ക്കാണു പ്രചാരം.
ഇതിനിടെ, സഭയുടെ മുഖപത്രമായ ദിനപത്രം ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെട്ട പീഡനക്കേസ് െകെകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവു വരുത്തിയെന്ന വിലയിരുത്തലുമുണ്ട്. കര്‍ദിനാളിനെതിരേ െവെദികര്‍ കൊച്ചിയില്‍ നടത്തിയ ജാഥയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മെത്രാന് സമിതിയെ ഞെട്ടിച്ചു. ഇതിനിടെ െവെദിക സമിതി പുറത്തിറക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കിയതിന്റെ പേരില്‍ സഭാ മുഖപത്രത്തിനെതിരേ ഒരുവിഭാഗം രംഗത്തിറങ്ങി.
െവെദിക സമിതിയുടെ പേരില്‍ പത്രം ബഹിഷ്കരണ ആഹ്വാനവുമായി ഇക്കൂട്ടര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പത്രക്കുറിപ്പ് ഇറക്കാന്‍ െവെദിക സമിതി സെക്രട്ടറിയെ സഭാചട്ടം അനുവദിക്കുന്നില്ല എന്ന കാരണത്താലാണ് മുഖപത്രം സമിതിയുടെ വാര്‍ത്ത ഒഴിവാക്കിയതെന്നാണു വിവരം.






