
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ. സര്‍വേയുടെ ഒരു ഭാഗം അബദ്ധത്തില്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ടുഡേ ന്യുസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നാണ് വീഡിയോ ലീക്ക് ആയതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ നിരവധി പേര് വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
ബി.ജെ.പി വന്‍ തകര്‍ച്ചയാണ് നേരിടാന്‍ പോകുന്നതെന്നും പാര്‍ട്ടി 177 സീറ്റില്‍ ഒതുങ്ങുമെന്നുമാണ് പുറത്തുവന്ന സര്‍വേയിലെ വിവരം. യു.പി.എയ്ക്ക് 141 സീറ്റും മറ്റുള്ളവര്‍ക്ക് 224 സീറ്റ് ലഭിക്കുമെന്നുമാണ് സര്‍വേ റിപ്പോര്‍ട്ട്. മെയ് 19ന് എക്സിറ്റ് പോള്‍ സര്‍വേ ഫലം പുറത്തുവിടും.
സര്‍വേഫലം ചോര്‍ന്ന് പുറത്തുവന്നതിനെക്കുറിച്ച് കന്വാല് ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. 2017ല്‍ യു.പിയില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയിലും തുക്കുസഭ വരുമെന്ന് പ്രവചിച്ചു അതും യാഥാര്‍ത്ഥ്യമായി. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്നും കന്വാല് ട്വീറ്റ് ചെയ്തു.
542 ലോക്സഭാ മണ്ഡലങ്ങളിലെ ഏഴ് ലക്ഷം ആളുകളെ നേരില്‍ കണ്ടാണ് ഇന്ത്യാ ടുഡെ സര്‍വേ നടത്തിയത്.







Comments