കാസര്‍ഗോഡ് : എക്സിറ്റ് പോള്‍ വന്നതിനു ശേഷം ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് നിഗമനം. എന്നാല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് ഒരു വന്‍ ദുരന്തമായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഈ ദുരന്തം ഒഴിവാക്കാന്‍ സിപിഎം ഇപ്പോഴേ ശ്രമങ്ങള്‍ നടത്താന്‍ തുടങ്ങിയെന്നും കോടിയേരി വ്യക്തമാക്കി. പല തിരഞ്ഞെടുപ്പിലും സിപിഎമ്മിന് തോല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും, എന്നാല്‍ തോറ്റാല്‍ കരഞ്ഞോണ്ടിരിക്കുന്നവരല്ല സിപിഎം പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.
എക്സിസ്റ്റ് പോളിനെ ഭയക്കുന്നില്ലെന്നും, യാഥാര്‍ത്ഥ്യവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കോടിയേരി. അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയുമായി പരസ്പര ധാരണയുണ്ടായതായി കോടിയേരി ആരോപിച്ചു. ബിജെപിയുടെ പല വോട്ടും കോണ്‍ഗ്രസിന് മറിഞ്ഞെന്നും, ബിജെപിക്ക് കിട്ടേണ്ട വോട്ട് ബിജെപിക്ക് തന്നെ ചെയ്താല്‍ സിപിഎമ്മിന് മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നും കോടിയേരി പറഞ്ഞു.






