
കൊച്ചി: ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശിനി പ്രീത ഷാജിയുടെ വീട് ലേലം ചെയ്ത ബാങ്ക് നടപടി റദ്ദാക്കിയ െഹെക്കോടതി വിധിക്കെതിരേ വസ്തു ലേലത്തില്‍ പിടിച്ച രതീഷ് സുപ്രീംകോടതിയില്‍. െഹെക്കോടതി വിധി റദ്ദാക്കണമെന്നാണു പ്രത്യേകാനുമതി ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഉത്തരവിട്ടു. രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കും.
താന്‍ വാങ്ങിയ വീട് ഉള്‍പ്പെടെയുള്ള വസ്തു തിരികെ കിട്ടണമെന്നാണ് ആവശ്യം. ബാങ്കില്‍ പണമടച്ച് വീട് തിരികെയെടുക്കാന്‍ പ്രിത ഷാജിയെ അനുവദിച്ച െഹെക്കോടതി നടപടി ശരിയല്ലെന്നും വിധി നടത്തിപ്പ് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. പ്രീത ഷാജി ആവലാതിയുമായി വിവിധ ഫോറങ്ങളില്‍ പോയതിനാലാണു വിധി നടത്തിപ്പു ഹര്‍ജി നല്കാന് ബാങ്ക് െവെകിയത്. അതിനു താന്‍ ഉത്തരവദിയല്ല. ഈ സാഹചര്യത്തില്‍ കേസ് കാലഹരണപ്പെട്ടുവെന്ന വാദം ശരിയല്ല.
2005 ലാണു ട്രിബൂണല്‍ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചത്. മൂന്നുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക് പാലിച്ചില്ലെന്നും ഒമ്പതുവര്‍ഷം കഴിഞ്ഞു 2018 ലാണു വസ്തു ലേലത്തില്‍ വിറ്റതെന്നുമായിരുന്നു െഹെക്കോടതിയുടെ നിരീക്ഷണം. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടര്‍, എച്ച്.ഡി.എഫ്.സി. ബാങ്ക് ശാഖാ മാനേജര്‍, റവന്യൂ റിക്കവറി ഓഫീസര്‍, കളമശേരി പോലീസ് സ്റ്റേഷന് ഹെഡ് ഓഫീസര്‍ എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അതേസമയം പ്രിതയുടെ വസ്തു ലേലത്തില്‍ വാങ്ങിയ രതീഷിനു 1,89,000 രൂപ നഷ്ടപരിഹാരം നല്കാന് െഹെക്കോടതി വിധിച്ചിരുന്നു. പണം നല്കാന് ഒരുമാസത്തെ സാവകാശം നല്‍കിയെങ്കിലും രതീഷ് തുക െകെപ്പറ്റിയിട്ടില്ല. തുക െകെപ്പറ്റിയാല് െഹെക്കോടതി വിധി അംഗീകരിച്ചതായി വരും. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണായ സ്ഥലമായതിനാല്‍ കോടികള്‍ വില കിട്ടുമെന്നതിനാലാണു ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമമാണെന്നാണു അനുമാനം.
സുഹൃത്തിനു ജാമ്യംനിന്നതിന്റെ പേരില്‍ വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ജപ്തി നേരിട്ട പ്രീത ഷാജിയും കുടുംബവും കഴിഞ്ഞ ഫെബ്രുവരി 26 നു വീട് ഒഴിയണമെന്നു െഹെക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിനിടെ ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ് എം.വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ലേലനടപടി റദ്ദാക്കിയത്.






