
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷിനുകളില്‍ കൃതൃമം നടന്നെന്ന ആരോപണം വ്യപകമായി ഉയര്‍ത്തുന്ന സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ പാര്‍ട്ടികളോട് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ. ട്വിറ്ററില്‍ ഹിന്ദിയില്‍ പോസ്റ്റുചെയ്ത കുറിപ്പിലാണ് അമിത് ഷാ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ആദ്യ ചോദ്യത്തിലൂടെ അരവിന്ദ് കേജ്രിവാളിനെയാണ് അമിത് ഷാ നേരിടുന്നത്. രാജ്യത്ത് ഇ.വി.എമ്മിന്റെ ഏറ്റവും കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ഇദ്ദേഹം. വീണ്ടും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യവും കേജ്രിവാള് മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തില്‍ എ.എ.പി അധികാരത്തില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് കേജ്രിവാള് ഈ വിമര്‍ശനം ഉയര്‍ത്തിയില്ല എന്നതാണ് കേജ്രിവാളിനോടുള്ള അമിത് ഷായുടെ ചോദ്യം.
EVM का विरोध देश की जनता के जनादेश का अनादर है।
हार से बौखलाई यह 22 पार्टियां देश की लोकतांत्रिक प्रक्रिया पर सवालिया निशान उठा कर विश्व में देश और अपने लोकतंत्र की छवि को धूमिल कर रही है।
मैं इन सभी पार्टियों से कुछ प्रश्न पूछना चाहता हूं। pic.twitter.com/YcKQvvOlq0— Chowkidar Amit Shah (@AmitShah) May 22, 2019
ഹാക്കിങ് ആരോപണം നിരന്തരം ഉയര്‍ത്തുന്ന പ്രതിപക്ഷം ഇ.വി.എം ഹാക്കുചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കാനാണ് വിവി പാറ്റുകള്‍ കൊണ്ടുവന്നത്. വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്രതിപക്ഷം വോട്ടെണ്ണല്‍ രീതിയില്‍ മാറ്റം ആവശ്യപ്പെടുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. എക്സിറ്റ്പോളുകള് ബി.ജെ.പി വിജയം പ്രവചിച്ചതിന് ശേഷമാണ് പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഒരു തരത്തിലുള്ള അക്രമങ്ങളും ഇവിടെയുണ്ടാവാന്‍ അനുവധിക്കില്ലെന്നാണ് പ്രതിപക്ഷത്തിനോട് പറയാനുള്ളതെന്നും അമിത്ഷാ വ്യക്തമാക്കി. ഇതോടെ സമാന വിമര്‍ശനങ്ങളുമായി അരുണ്‍ ജെയിറ്റിലിയും രംഗത്തെത്തിയിരുന്നു. എക്സിറ്റ് പോളുകള്‍ വ്യക്തികളുമായി സംസാരിച്ച് തയ്യാറാക്കുന്നതാണെന്നും അത്ന് പ്രതിപക്ഷം വോട്ടിംഗ് മെഷിനുകളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ജെയ്റ്റ്ലി പരിഹസിച്ചു.






