
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി രണ്ടാം തവണയും അധികാരത്തില്‍ എത്തിയ നരേന്ദ്രമോഡി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും മന്ത്രിയുണ്ടാകുമെന്ന് സൂചന. കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി സി വി ആനന്ദബോസിന്റെ പേരാണ് പറഞ്ഞു കേള്‍ക്കുന്നത്.
പ്രൊഫഷണലുകളെ ഭരണത്തില്‍ പങ്കാളിയാക്കുന്ന രീതി പിന്തുടരുന്ന ബിജെപി ആനന്ദബോസിന്റെ മികവ് ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടിരിക്കുകയാണെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയെങ്കിലും കേരളത്തില്‍ വട്ടപ്പൂജ്യമായിരുന്നു ഫലം. എന്നാല്‍ കേരളത്തിന് ഒരു മന്ത്രിയെ നല്‍കുന്നതിലൂടെ സംസ്ഥാനത്ത് വേരുകള്‍ ഊന്നുകയാണ് ബിജെപി ലക്ഷ്യം. കേരളത്തില്‍ നിര്‍മ്മിതി കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ട ആനന്ദബോസ് സംസ്ഥാനത്ത് ചെലവ് കുറഞ്ഞ വീടുകള്‍ പ്രചാരത്തിലാക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
സബ്ക് മകാന്‍, സസ്ഥാ മകാന്‍ പോലെയുള്ള പദ്ധതികള്‍ ബിജെപിയുടെ അക്കൗണ്ടില്‍ ഇരിക്കെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ മറ്റോ നല്കി ആനന്ദബോസിന്റെ മികവ് ഗുണപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തേ ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ നിര്ണ്ണയിച്ചപ്പോള് തന്നെ ആനന്ദബോസിന്റെ പേര് കൊല്ലത്ത് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ആനന്ദബോസ് തന്നെ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.
അതേസമയം കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകളില്‍ ആനന്ദബോസ് പങ്കാളിയായിരുന്നു. നേരത്തേ മത്സ്യമേഖലയ്ക്ക പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ആനന്ദബോസിന്റെ സഹായം തേടിയിരുന്നു. 2014 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ മന്ത്രാലയങ്ങളില്‍ വിദഗ്ദ്ധരുടെ കൂടെ പങ്കാളിത്തം ഉറപ്പാക്കുന്ന നയം നരേന്ദ്രമോഡി സര്‍ക്കാര്‍ പിന്തുടര്ന്നിരുന്നു. ഇത്തവണയും ഈ രീതി പരീക്ഷിച്ചേക്കാം എന്നാണ് കണക്കൂ കൂട്ടുന്നത്.
അതേസമയം ഇത്തവണത്തെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളില്‍ ആരെയെങ്കിലൂം ഉള്‍പ്പെടുത്തിയേക്കുമെന്ന ശ്രുതി നേരത്തേ തന്നെയുണ്ടായിരുന്നു. വി മുരളീധരന്, സുരേഷ്ഗോപി എന്നിവര്‍ക്ക് പുറമേ കുമ്മനത്തിന്റെയും പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആനന്ദബോസിന്റെയും പേര് ഉയര്‍ന്നു വരുന്നത്.






