കോഴിക്കോട്: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ആശംങ്കപ്പെടുത്തുന്നതെന്ന് നടന് വിനായകന്. ഇടതുപക്ഷത്തിന്റൈ പരാജയം തന്നെ ഞെട്ടിച്ചെന്നും എന്നാല്‍ ആര്.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്നു തെളിഞ്ഞെന്നും വിനായകന് പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ട് എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാനില്ല'. വിനായകന് പറഞ്ഞു.
കിസ്മത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് കെ.ബാവക്കുട്ടിയുടെ സംവിധാനത്തില്‍ 'തൊട്ടപ്പന്' എന്ന ചിത്രമാണ് വിനായകന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയില്‍ തൊട്ടപ്പന് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് വിനായകന് അവതരിപ്പിക്കുന്നത്. ചിത്രം ഈദിനു റിലീസ് ചെയ്യും.

Comments