
ന്യുഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തിയതോടെ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 40,000 കടന്നപ്പോള്‍ ദേശീയ സൂചികയായ നിഫ്റ്റി 12,000 കടന്നു.
വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ നിഫ്റ്റി 62.35 പോയിന്റ് ഉയര്‍ന്ന് 12,0008.25ല്‍ എത്തി. ബി.എസ്.ഇ സെന്‍സെക്സ് 191.01 പോയിന്റ് നേട്ടത്തോടെ 40,022.98ല്‍ എത്തി. ബാങ്കിംഗ്, ഐ.ടി ഓഹരികളാണ് ഏറ്റവും നേട്ടമുണ്ടാക്കുന്നത്.
സെന്‍സെക്സില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ടിസിഎസ്, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, എല്‍ ആന്റ്ടി, ആക്സിസ് ബാങ്ക്, എസ്.ബി.ഐ, ഇന്ഡസ്ലാന്ഡ് ബാങ്ക്, എന്നവിയക്ക് മൂന്നു ശതമാനം വരെ ഉണര്‍വുണ്ടായി.
അതേസമയം, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എന്‍.ടി.പി.സി, വേദാന്ത, എംആന്റ് എം, റില്‍ എന്നിവയ്ക്ക് 0.32% വരെ നഷ്ടമുണ്ടായി.
വ്യാഴാഴ്ച സെന്‍സെക്സ് 329.92 പോയിന്റ് നേട്ടത്തില്‍ 39,831.97ലും നിഫ്റ്റി 84.80 പോയിന്റ് നേട്ടത്തില്‍ 11,945.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.





