തിരുവനന്തപുരം: തുടര്‍ച്ചയായി പ്രളയം ഉടലെടുക്കുന്ന സാഹചര്യത്തില്‍ ശാശ്വതമായ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍. ഡാമുകളും നദികളും ഉള്‍പ്പെടെ ജലസംഭരണവും തടസ്സമില്ലാത്ത ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ നടപടികള്‍ മഴക്കാലത്തിന് പിന്നാലെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഫ്ളഡ് മാപ്പിങ് അടക്കമുള്ള സംവിധാനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
തുടര്‍ച്ചയായി പ്രളയം ഉണ്ടാകുന്ന സാഹചര്യത്തില്‍ അപകടസാധ്യത മുന്‍കൂട്ടി തിരിച്ചറിയുന്നതിനും ദുരന്തപ്രതിരോധത്തിനും സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മഴക്കാലത്തിന് പിന്നാലെ പദ്ധതി ആരംഭിക്കാനാണ് നോക്കുന്നത്. ഡാമുകളില്‍ നിന്നും മണലും ചെളിയും നീക്കി ആഴം കൂട്ടുന്നത് ഉള്‍പ്പെടെയുള്ള പദ്ധതിയാണ് ആലോചിക്കുന്നത്. ജലപ്രവാഹം, ജലവിതരണം, വൃഷ്ടിപ്രദേശത്തെ മഴ, മഴയുടെ സാധ്യത, നദികളിലെ ജലനിരപ്പ് തുടങ്ങിയവയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ഡാമുകളിലെ ചെളിയും മണലും നീക്കുന്നത് ജലം കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ അവസരമൊരുക്കും.
നദികളേയും പുഴകളേയും കൈത്തോടുകളെയും ജലനിര്‍ഗ്ഗമനം അനായാസമാക്കുന്ന നിലയിലാക്കും. ഇത് വെള്ളപ്പൊക്കസാധ്യകള്‍ 60 ശതമാനം കുറയ്ക്കാന്‍ കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഇതിനൊപ്പം പ്രളയത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന ലാന്റ് ഓഡിറ്റിംഗും പദ്ധതിയില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്. ഒഴുക്ക് തടസ്സപ്പെടുത്തുന്ന കാരണങ്ങള്‍ കണ്ടെത്തുകയാണ് പ്രധാന ഉദ്ദേശം. മണ്ണിട്ട് നികത്തി ജലപ്രവാഹത്തെ തടയുന്ന കയ്യേറ്റങ്ങളും മണ്ണിട്ട് നികത്തിയ ഇടങ്ങളും കണ്ടെത്തും.

Comments