
വിജയബാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റംശഷം വൈ.എസ് ജഗന്മോഹന് റെഡ്ഡി എടുത്തത് ജനകീയ തീരുമാനം. സമൂഹത്തിലെ താഴെക്കിടയിലെ ജീവനക്കാരായ ആരോഗ്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ആശവര്‍ക്കര്‍മാരുടെ ശമ്പളം മൂന്നിരട്ടിയാക്കി. മൂവായിരം രൂപയില്‍ നിന്ന് 10,000 രൂപയായാണ് ശമ്പളം വര്‍ധിപ്പിച്ചത്.
സി.ബി.ഐയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് മരവിപ്പിച്ച ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കും. ആന്ധ്രയില്‍ ഭരണകക്ഷി നേതാക്കളിലേക്ക് സി.ബി.ഐ അന്വേഷണം ഊര്‍ജിതമായതോടെയാണ് കഴിഞ്ഞ നവംബറില്‍ ചന്ദ്രബാബു നായിഡു സി.ബി.ഐയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചത്. പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നാണ് ജഗന്മോഹന്റെ നിലപാട്.






