
ലണ്ടന്‍: ഹിറ്റ്ലറെ കുറിച്ചുള്ള വിഡിയോ അപ് ലോഡ് ചെയ്ത അധ്യാപകരുടെ അക്കൗണ്ടുകള്‍ക്ക് യുട്യൂബ് വിലക്ക് ഏര്‍പ്പെടുത്തി. വിദ്വേഷം പരത്തുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് രണ്ട് ചരിത്രാധ്യാപകര്ക്കെതിരെയാണ് നടപടി. റൊമാനിയയിലെ സ്കൂള്‍ അധ്യാപകനും 'മിസ്റ്റര്‍ ആള്‍സോപ് ഹിസ്റ്ററി' എന്ന റിവിഷന്‍ വെബ്സൈറ്റ് ഉടമയുമായ സ്കോട്ട് ആള്‍സോപ്, അധ്യാപകനായ റിച്ചാര്‍ഡ് ജോണ്‍സ് എന്നിവരുടെ അക്കൗണ്ടുകള്‍ക്കാണ് യുട്യൂബ് വിലക്കേര്‍പ്പെടുത്തിയത്.
വിദ്വേഷപ്രചാരണം തടയുന്നതിന്റെ ഭാഗമായി നാസികളെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള വിഡിയോകള്‍ നീക്കം ചെയ്യുമെന്ന് യൂട്യൂബ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ആവശ്യത്തിനായി അപ് ലോഡ് ചെയ്ത വിഡിയോകള്‍ നീക്കം ചെയ്തതും അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും.
ഫാസിസത്തിന്റെ ദോഷഫലങ്ങള്‍ വിവരിക്കുന്ന വിഡിയോ പോലും യുട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു ചരിത്ര വിഡിയോകള്‍ ഉള്‍പ്പെടുത്തിയതായിരുന്നു ആള്സോപ്പിന്റെ യുട്യൂബ് ചാനല്‍. അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചാനല്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. വിദ്വേഷപ്രചാരണം തടയുന്നതിനുള്ള യുട്യൂബിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള വിഡിയോ പോലുെ നീക്കം ചെയ്യുന്നതിനെ അംഗീകരിക്കാനാവിലെന്നും ആള്‍സോപ് അഭിപ്രായപ്പെട്ടു.
നാസിസത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിഡിയോകള്‍ പങ്കുവെച്ചതിനാണ് റിച്ചാര്‍ഡ് എന്ന അധ്യാപകനെതിരെ യുട്യൂബ് നടപടിയെടുത്തത്. നടപടികള്‍ക്കെതിരെ അപ്പീല്‍ നല്‍കാനാണ് റിച്ചാര്‍ഡിന്റെ തീരുമാനം.






