ഓവല്‍: ലോകകപ്പ് പോരാട്ടത്തിന് ഒരു വര്‍ഷം മുമ്പാണ് പന്ത് ചുരണ്ടല്‍ വിവാദം ഓസീസ് ടീമിനെ പിടിച്ചുലച്ചത്. ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു താരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും നേരിട്ടു, വിലക്ക് കഴിഞ്ഞാണ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിലേക്ക് എത്തിയത്. സന്നാഹ മത്സരങ്ങളിലുള്‍പ്പെടെ കൂവിയാണ് ഇംഗ്ലീഷ് ആരാധകര്‍ സ്മിത്തിനേയും വാര്‍ണറെയും മടക്കിയത്. ഇത് പിന്നീട് വന്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തിനു തന്നെ മാതൃകയാകുന്ന നിമിഷങ്ങള്‍ പിറന്നത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ അതിമനോഹര ഇന്നിങ്സിനൊപ്പം യഥാര്‍ത്ഥ 'സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്' നുമാണ് ഓവല്‍ സാക്ഷിയായത്.
ഓവലില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകര്‍ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ കൂകിവിളിച്ചു. എന്നാല്‍ ഈ സമയം ക്രീസില്‍ നില്‍ക്കുകയായിരുന്ന കോഹ്ലി ഗാലറിയിലേക്ക് തിരിഞ്ഞ് സ്മിത്തിനായി കയ്യടിക്കാനായി ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു. കോഹ്ലിയുടെ ഈ ആവശ്യത്തോട് അനുകൂലമായി ആരാധകര്‍ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യന്‍ നായകന്റെ വീഡിയോ ഐസിസിയും ട്വിറ്ററില്‍ പങ്കുവെച്ചു. ഫീല്‍ഡിങ്ങ് ചെയ്യുന്നതിനിടെ കാണികളുടെ കൂവല്‍ സ്മിത്തിനെ അസ്വസ്ഥമാക്കിയ സമയത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്.
മത്സരത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിനിടെ സ്മിത്തിനോട് കോഹ്ലി മാപ്പ് പറയുകയും ചെയ്തു. കൂകിവിളിക്കാന്‍ മാത്രം ഓസ്ട്രേലിയന്‍ താരം ഒന്നം ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ആരാധകരുടെ പേരില്‍ ഇന്ത്യന്‍ നായകന് സ്മിത്തിനോട് മാപ്പ് ചോദിച്ചത്. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ആരാധകര്‍ മോശം മാതൃകയാകുന്നത് താന്‍ ആഗ്രഹിക്കുന്നില്ല. സംഭവിച്ചത് സംഭവിച്ചു. അദേഹം ടീമിലേക്ക് തിരികയെത്തി. അദേഹം കഠിനാധ്വാനം ചെയ്ത് ഓസീസ് ടീമിനായി മാേനഹരമായി കളിക്കുകയും ചെയ്യുന്നു..' കോഹ്ലി പറഞ്ഞു. ഇവിടെ ധാരാളം ഇന്ത്യന്‍ ആരാധകരുണ്ട്. ലോകത്തിനു മുന്നില്‍ അവരെ മോശം മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നില്ല. കൂകിവിളിക്കാന്‍ മാത്രം അദേഹം ഒന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. സ്മിത്തിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ തെറ്റ് ഏറ്റുപറഞ്ഞ് നിന്നിട്ടും ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ തനിക്ക് അത് ഇഷ്ടപ്പെടില്ല' അദേഹം പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ 36 റണ്‍സിനാണ് ഓസീസിനെ പരാജയപ്പെടുത്തിയത്.ഇന്ത്യയ്ക്കായി കോഹ്ലി 77 പന്തില്‍ നിന്ന് 88 റണ്‍സാണ് നേടിയത്.

Comments