ഓവല്‍: ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഓസീസിന്റെ തോല്‍വിക്ക് വഴിയൊരുക്കിയ റണ്ണൗട്ടായിരുന്നു നായകന് ആരോണ്‍ ഫിഞ്ചിന്റേത്. 35 പന്തില്‍ 36 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഡബിള്‍ ഓടുന്നതിനിടയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അതിവേഗ സ്റ്റംപിങ്ങ് നടന്നത്. ബൗണ്ടറി ലൈനിനു തൊട്ടടുത്തെത്തിയ പന്ത് കേദാര്‍ ജാദവ് ബൗളിങ്ങ് എന്‍ഡില്‍ നിന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് എറിഞ്ഞു നല്‍കുകയായിരുന്നു. ക്രീസിനു തൊട്ടടുത്ത് എത്തിയപ്പോഴേയ്ക്കും ഹാര്‍ദിക് പാണ്ഡ്യ സ്റ്റംപ് ഇളക്കി ഇന്ത്യന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങിക്കഴിഞ്ഞിരുന്നു. മൂന്നാം അമ്പയറാണ് ഫിഞ്ചിന്റെ ഔട്ട് വിളിച്ചത്.
ഗ്രൗണ്ടില്‍ നിന്ന് ശാന്തനായി മടങ്ങിയ ആരോണ്‍ ഫിഞ്ചിന് എന്നാല്‍ ഡ്രസിങ്ങ് റൂമില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. റണ്ണൗട്ട് ആയതിന്റെ മുഴുവന്‍ കലിപ്പും തീര്‍ത്തതും ഡ്രസിങ്ങ് റൂമിന്റെ ഗ്ലാസിനോടാണ്. ബാറ്റ് കൊണ്ട് ഫിഞ്ച് ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. മറുവശത്ത് നിന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഡബിള്‍ ഓടാനായി ഫിഞ്ചിനെ ക്ഷണിച്ചതും ഒടുവില്‍ നിര്‍ണായക വിക്കറ്റ് ഇന്ത്യയ്ക്ക് ലഭിച്ചതും.

Comments