മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു തുടങ്ങും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്‌സലോണയെയും നിലവിലെ ചാമ്പ്യന്‍ പാരീസ് സെയിന്റ് ജെര്‍മെയ്‌ന്‍ ലിവര്‍പൂളിനെയും നേരിടും.
അത്‌ലറ്റിക്കോയുടെ തട്ടകമായ റിയാദ് എയര്‍ മെട്രോപോലീറ്റാനോയിലാണു മത്സരം. ബാഴ്‌സലോണയുടെ തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന എവേ മത്സരത്തില്‍ അത്‌ലറ്റിക്കോ 2-0 ത്തിനു ജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തില്‍ സമനില വഴങ്ങിയാലും അത്‌ലറ്റിക്കോ സെമി ഫൈനലിലേക്കു മുന്നേറും. ബാഴ്‌സയ്‌ക്ക് രണ്ടിലധികം ഗോളുകളുടെ മാര്‍ജിനില്‍ ജയിക്കണം. കൂടാതെ അത്‌ലറ്റിക്കോയുടെ സ്വന്തം തട്ടകത്തില്‍ ഗോളടിക്കാന്‍ വിടാതിരിക്കുകയും വേണം. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണു ലിവര്‍പൂള്‍ പി.എസ്‌്.ജിയെ നേരിടാനൊരുങ്ങുന്നത്. ഹോം മത്സരത്തില്‍ 2-0 ത്തിനു ജയിച്ച ആത്മവിശ്വാസത്തിലാണു പി.എസ്.ജി. താരങ്ങള്‍ ലണ്ടനില്‍ കളിക്കുന്നത്. നാളെ നടക്കുന്ന മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക് റയാല്‍ മാഡ്രിഡിനെയും ആഴ്‌സണല്‍ സ്‌പോര്‍ട്ടിങ് ലിസ്‌ബനെയും നേരിടും. മുന്‍ ചാമ്പ്യനായ ബാഴ്‌സ കഴിഞ്ഞ നാല് സീസണുകളിലെയും സെമിയില്‍ കളിച്ച ടീമാണ്. ബാഴ്‌സയെ കോപാ ഡെല്‍ റേ സെമി ഫൈനലില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അത്‌ലറ്റിക്കോ. മുഴുവന്‍ സ്‌ക്വാഡുമായാണു ബാഴ്‌സ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ വരവ്. ഒന്നാംപാദത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ പൗ കുബാഴ്‌സിയും പരുക്കിന്റെ പിടിയിലുള്ള താരങ്ങളും റിയാദ് എയര്‍ മെട്രോപോലീറ്റാനോയിലെത്തും.




