
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ ബാലാക്കോട്ട് ആക്രമണം നടന്നത് പാക്ക് അധീന കാശ്മീരിരല്ലെന്നു എന്‍.സി.പി നേതാവ് ശരദ് പവാര്‍. അങ്ങനെ ഒരു ആക്രമണം യഥാര്‍ത്ഥത്തില്‍ നടന്നത് കാശ്മീരില്‍ തന്നെയാണെന്നാണ് ശരദ് പവാര്‍ പറയുന്നത്.
'അവരുടെ മണ്ണില്‍ പോയി അവരെ ആക്രമിച്ചെന്നായിരുന്നു പ്രധാനമന്ത്രി മോഡി പറഞ്ഞത്. ആളുകള്‍ക്ക് എല്‍.ഒ.സി (നിയന്ത്രണ രേഖ)യെ കുറിച്ചോ അവിടുത്തെ സാഹചര്യത്ത കുറിച്ചോ അറിയില്ല. പാക്കിസ്ഥാനെതിരെ തിരച്ചടി നല്‍കണമെന്ന വികാരം മാത്രമേ അവര്‍ക്കൊള്ളൂ. ബാലാഘോട്ട് ആക്രമണം അവകാശപ്പെടുന്നപോലെ അവരുടെ മണ്ണില്‍ ചെന്ന് നടത്തിയ ആക്രമണം അല്ല. കാശ്മീരില്‍ ഇന്ത്യയുടെ മണ്ണില്‍ നിന്നാണ് ആക്രമണം നടത്തിയത്' പവാര്‍ പറഞ്ഞു.
പുല്‍വാമയില്‍ സി.ആര്.പി.എഫ് സൈനിക വാഹന വ്യൂഹത്തിനു നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമത്തിനു തിരിച്ചടിയായിട്ടാണ് ഇന്ത്യ ബാലാക്കോട്ട് ആക്രമണം നടത്തിയത്. ജെയ്ഷേയുടെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാന് നിഷേധിച്ചിരുന്നു.
ഫെബ്രുവരി 14നു പുല്‍വാമയില്‍ നിടന്ന ഭീകരാക്രമണത്തില്‍ 40 സൈനികര്‍ക്കായിരുന്നു ജീവന് നഷ്ടപ്പെട്ടത്. ബാലാക്കോട്ട് ് ആക്രമണം വിവിധ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഡിയും അമിത് ഷായും ഉപയോഗിക്കുകയും ചെയ്തിരുന്നു.






