
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബി.ജെ.പി ദേശീയ സ്ഥാനത്ത് തുടരാന്‍ സാധ്യത. ഒറ്റ പദവി നിയമമാണ് ബി.ജെ.പി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടരുമെന്നാണ് സൂചന. അധ്യക്ഷ സ്ഥാനത്ത് അമിത് ഷാ തുടര്‍ന്ന് മറ്റ് സംഘടനാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയോഗിക്കണമെന്ന അലോചനയാണ് ബി.ജെ.പിക്കകത്ത് എന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അമിത്ഷായ്ക്ക് പകരം ബി.ജെ,.പി അധ്യക്ഷ സ്ഥാനത്ത് വന്നേക്കും എന്ന് പ്രതീക്ഷിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ജെ.പി നദ്ദ തന്നെയാകും വര്ക്കിം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുക.
പ്രധാനതെരഞ്ഞെടുപ്പുകള് എന്ന് ബി.ജെ.പി കരുതുന്ന തെരഞ്ഞെടുപ്പുകള്‍ കഴിയുന്നത് വരെ അമിത് ഷാ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ഈ വര്‍ഷം അവസാനമാണ് മൂന്നു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
മണ്ഡലം പ്രസിഡന്റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബി.ജെ.പിയുടെ 'സംഘടര് പര്‍വ്വി' അടുത്തമാസം തുടക്കമാകും. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാ ചുമതലയിലുള്ള ഭാരവാഹികളുടെ യോഗം വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ അമിത് ഷാ വിളിച്ചിട്ടുണ്ട്.






