
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മണ്ഡലത്തിലെ 40 ശതമാനം വരുന്ന മുസ്ലീങ്ങള്‍ വോട്ട് ചെയ്തതുകൊണ്ടാണെന്ന് അസാദുദീന്‍ ഒവൈസി. ജീവിക്കാനായി ആരുടേയും ആവശ്യമില്ലാത്ത സമുദായമാണ് മുസ്ലീങ്ങള്‍. അത്തരത്തില്‍ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്ന സ്ഥാനത്തില്‍ പ്രതീക്ഷയുണ്ടെന്നും ഒവൈസി പറഞ്ഞു. എഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമാണ് ഒവൈസി.
1947 ഓഗസ്റ്റ് 15ന് നമ്മുടെ പൂര്‍വികര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യ ആവുമെന്നാണ്. ആസാദിന്റെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറിന്റെയും അവരുടെ കോടിക്കണക്കിന് അനുയായികളുടേതുമായിരിക്കും ഈ ഇന്ത്യ. ഈ രാജ്യത്ത് ഞങ്ങള്‍ക്ക് മതിയായ സ്ഥാനം ലഭിക്കുമെന്ന് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ആരുടേയും ഔദാര്യം വേണ്ട. ഞങ്ങള്‍ക്ക് നിങ്ങളുടെ ഔദാര്യത്തില്‍ ജീവിക്കേണ്ട ആവശ്യമില്ല- ഒവൈസി പറഞ്ഞു.
അമേഠിക്ക് പുറമെ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്ത രാഹുല്‍ ഗാന്ധി സി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി സുനീറിനേക്കാള്‍ 431063 വോട്ടുകള്‍ക്കാണ് വിജയിച്ചത്.







Comments