കൊച്ചി: ഏഷ്യാ കപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച മലയി താരം അനസ് എടത്തൊടിക ദേശീയ ടീമിലേക്ക് തിരികെ എത്തുന്നു. ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ച് തിരികെ ടീമിലേക്ക് വിളിച്ചതിനെ തുടര്‍ന്നാണ് അനസ് വിരമിക്കലില്‍ നിന്നും പിന്മാറിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ കോച്ചായ ഇഗോള്‍ സ്റ്റിമാക്കാണ് അനസിനെ ടീമിലേക്ക് തിരികെ വിളിച്ചത്.
ഇന്റര്‍കോണ്ടിനന്റല്‍ കപ്പിനുള്ള 35 അംഗ ടീമില്‍ അനസിനെ ഉള്‍പ്പെടിത്തിയിട്ടുണ്ട്. കോച്ചിന്റെ വാക്കുകളാണ് തന്നെ വിരമിക്കലില്‍ നിന്നും പിന്മാറാന് പ്രേരിപ്പിച്ചത് എന്ന് അനസ് പറഞ്ഞു.
എന്നിലുള്ള വിശ്വാസം കൊണ്ടാണ് കോച്ച് തിരികെ ടീമിലേക്ക് വിളിച്ചത്. ആ വിശ്വാസം രക്ഷിക്കേണ്ടത് ഇനി എന്റെ കടമയാണ്. ടീമിലേക്ക് തിരികെ വരണമെന്ന് കോച്ച് മെസ്സേജ് ചെയ്തിരുന്നു. പരിശീലനത്തിന് ചെല്ലണമെന്നും, ടീമില്‍ ഉള്പെടുത്തിയിട്ടുണ്ടെന്നും കോച്ച് പറഞ്ഞു. ഇപ്പോള്‍ ടീമിനൊപ്പം ചേരാനായി കാത്തിരിക്കുകയാണെന്നും അനസ് പറഞ്ഞു.
ഏഷ്യന്‍ കപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 19 മത്സരങ്ങളില്‍ അനസ് കളിച്ചിട്ടുണ്ട്. സഹല്‍ അബ്ദുള്‍ സമദ് ആഷിക് കുരുണിയന്, ജോബി ജസ്റ്റിന് എന്നിവരും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനുള്ള 35 അംഗ ടീമില്‍ ഉള്‍പെട്ടിട്ടുണ്ട്.






