
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ എല്ലാ ആരാധകരും കാത്തിരുന്ന പോരാട്ടം. ഇന്ത്യ പാകിസ്ഥാന് പോരാട്ടം മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് തന്നെ നടക്കും. ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യ ബാറ്റിങ്ങിനയച്ചു. ടോസ് നേടിയ പാക്കിസ്ഥാന് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മ്മദ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓസ്ട്രേലിയുമായി നടന്ന മത്സരത്തില്‍ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഈ മത്സരത്തില്‍ കളിക്കില്ല. പകരം കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഓപ്പണിങ് ചെയുന്നത്. ധവാന് പകരം വിജയ് ശങ്കര്‍ ടീമില്‍ തിരിച്ചെത്തി. വിജയ് ശങ്കര്‍ നാലാമനായിട്ടാണ് ഇറങ്ങുന്നത്.
പാകിസ്താന്റെ ടീമിലും പ്രധാനമായും രണ്ട് മാറ്റങ്ങളാണ് നടത്തിരിക്കുന്നത്. രണ്ട് സ്പിന്നേഴ്സിനെ ഉള്‍പ്പെടുത്തിയാണ് ടീം ഇന്ന് ഇന്ത്യക്കെതിരെ മത്സരിക്കുന്നത്. ഷദാബ് ഖാനും, ഇമാദ് വാസിമുവാണ് ടീമില്‍. ആസിഫ് അലി ഈ മത്സരത്തില്‍ കളിക്കില്ല. ഷോയിബ് മാലിക്കും ടീമില്‍ ഉണ്ട്.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേഷ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.
ടീം പാക്കിസ്ഥാന്: ഇമാം ഉള് ഹഖ്, ഫഖര്‍ സമാന്, ബാവര് അസാം, മൊഹമ്മദ് ഹഫീസ്, സര്‍ഫറാസ് അഹ്മ്മദ്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷോയ്ബ് മാലിക്, ഇമാദ് വസീം, ഷദാബ് ഖാന്, വഹാബ് റിയാസ്, ഹസന് അലി, മൊഹമ്മദ് ആമിര്‍.






