
മാഞ്ചസ്റ്റര്‍: ബദ്ധവൈരികളുടെ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ നിലയുറപ്പിച്ച് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണിങ് സഖ്യം നല്‍കുന്നത് മികച്ച തുടക്കമാണ്. 12 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 79 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയും 28 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍. 38 പന്തില്‍ ആറു ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെയാണ് രോഹിത് അര്‍ധ സെഞ്ചുറി കുറിച്ചത്. 41 പന്തില്‍ മൂന്ന് ബൗണ്ടറിയുമായി 29 റണ്‍സുമായി കെഎല്‍ രാഹുലുമാണ് ക്രീസില്‍.
ലോകകപ്പില്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ഇന്ത്യ പിന്തുടര്‍ന്ന അതേ ബാറ്റിങ്ങ് തന്ത്രം തന്നെയാണ് പാക്കിസ്ഥാനെതിരെയും ഇന്ത്യ പുറത്തെടുക്കുന്നത്. വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചു നില്ക്കുക, മധ്യ ഓവറുകളില്‍ അടിച്ചു കളിക്കുക എന്നതാണ് ഇന്ത്യ ഇതുവരെ പിന്തുടര്ന്ന് വന്നത്. അതേസമയം മുഹമ്മദ് ആമിറിന്റെ ഓവറുകള്‍ ശ്രദ്ധാപൂര്‍വം നേരിടുകയും മറ്റ് ഓവറുകളില്‍ റണ്‍ സ്കോര്‍ ചെയ്തുമാണ് ഓപ്പണിങ് സഖ്യം നിലയുറപ്പിക്കുന്നത്.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.
ഓസ്ട്രേലിയുമായി നടന്ന മത്സരത്തില്‍ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഈ മത്സരത്തില്‍ കളിക്കില്ല. പകരം കെ എല്‍ രാഹുലും രോഹിത് ശര്‍മയുമാണ് ഓപ്പണിങ് ചെയുന്നത്. ധവാന് പകരം വിജയ് ശങ്കര്‍ ടീമില്‍ ഇടംനേടി. വിജയ് ശങ്കര്‍ നാലാമനായിട്ടാണ് ഇറങ്ങുന്നത്.
പാകിസ്താന്റെ ടീമിലും പ്രധാനമായും രണ്ട് മാറ്റങ്ങളാണ് നടത്തിരിക്കുന്നത്. രണ്ട് സ്പിന്നേഴ്സിനെ ഉള്‍പ്പെടുത്തിയാണ് ടീം ഇന്ന് ഇന്ത്യക്കെതിരെ മത്സരിക്കുന്നത്. ഷദാബ് ഖാനും, ഇമാദ് വാസിമുവാണ് ടീമില്‍. ആസിഫ് അലി ഈ മത്സരത്തില്‍ കളിക്കില്ല. ഷോയിബ് മാലിക്കും ടീമില്‍ ഉണ്ട്.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേഷ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംമ്ര.
ടീം പാക്കിസ്ഥാന്: ഇമാം ഉള് ഹഖ്, ഫഖര്‍ സമാന്, ബാവര് അസാം, മൊഹമ്മദ് ഹഫീസ്, സര്‍ഫറാസ് അഹ്മ്മദ്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷോയ്ബ് മാലിക്, ഇമാദ് വസീം, ഷദാബ് ഖാന്, വഹാബ് റിയാസ്, ഹസന് അലി, മൊഹമ്മദ് ആമിര്‍.






