
ചെന്നൈ : കേരളം തമിഴ്നാടിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത 20 ലക്ഷം ലിറ്റര്‍ വെള്ളം നിഷേധിച്ച തമിഴ്നാട് എന്നും 20 ലക്ഷം ലിറ്റര്‍ വെള്ളം വീതം കിട്ടിയാല്‍ സമ്മതമെന്ന് അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളം നല്‍കാമെന്ന കേരളത്തിന്റെ നിലപാട് സ്വാഗതം ചെയ്യുന്നു.
20 ലക്ഷം ലിറ്റര്‍ വെള്ളമെന്നത് വലുത് തന്നെയാണ്. പക്ഷേ ഇത്തരത്തില്‍ ഒരിക്കല്‍ കിട്ടിയിട്ട് കാര്യമില്ലെന്നും എന്നും 20 ലക്ഷം ലിറ്റര്‍ വെള്ളം വീതം കിട്ടിയാല്‍ സമ്മതമാണെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിനില്‍ വെള്ളം എത്തിക്കുന്നതിനൊപ്പം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള അനുമതി കേരളം നല്‍കണമെന്നും എടപ്പാടി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ജലനിരപ്പ് ഉയര്‍ത്തിയാല്‍ തമിഴ്നാട്ടിലെ സേലം രാമനാഥപുരം തുടങ്ങിയ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്നും എടപ്പാടി പറഞ്ഞു.
തമിഴ്നാട്ടില്‍ ചെന്നൈയില്‍ ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് ട്രെയിന്‍ മാര്‍ഗ്ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്ന് കേരളം അറിയിച്ചത്. 195 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ചെന്നൈയില്‍ മഴ പെയ്തത്. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനമാണ് ഏക ആശ്വാസം.






