കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കുടിവെള്ളത്തിന് പകരം കളർ വെള്ളം. വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളത്തിലാണ് കളർ വ്യത്യാസം കണ്ടെത്തിയത്. പെരുവണ്ണാമൂഴി ഡാമിന്റെ അടിയിൽ ഇരുമ്പിന്റെയും മാംഗനീസിന്റെയും അംശം കൂടിയതാണ് പ്രശ്നത്തിന് കാരണമെന്നാണ് വാട്ടര്‍ അതോറിറ്റി നൽകുന്ന വിശദീകരണം. കോഴിക്കോടെ ശാന്തിനഗര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിന് പകരം കളർ വെട്ടം കിട്ടാൻ തുടങ്ങിട്ട് ആഴച്ചകൾ കഴിഞ്ഞു.
പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ആഴ്ചകളായിട്ടും കളർ വെള്ളം തന്നെയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഗസ്റ്റ് ഹൗസിലടക്കം കളര്‍വെളളമെത്താന്‍ തുടങ്ങിയതോടെ കോര്പറേഷന് അധികൃതര്‍ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.ഇതോടെ പ്രശനം പരിഹരിക്കാനുള്ള നടപടികൾ വാട്ടർ അതോറിട്ടി ഊർജിതമാക്കി.
ഡാമിൽ ജലനിരപ്പ് കുറഞ്ഞതുകൊണ്ട് ഇരുമ്പിന്റെയും മാംഗനീസിന്റെയും അംശം കൂടിയതാണ് വെള്ളത്തിന്റെ കളർ മാറാൻ കാരണം എന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. നിറം മാറിയ വെള്ളം ഉപയോഗിക്കുന്നതിൽ യാതൊരു പ്രശനവും ഇല്ലെന്നും വാട്ടർ അതോറിട്ടി പറഞ്ഞു. ഡാമിൽ ജലനിരപ്പ് ഉയരുന്നതോടെ പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കുന്നത്.






