വെസ്ലിക്ക് തിരിച്ചടിയായത് സാഹചര്യതെളിവുകള്‍ ; പരോള്‍ കിട്ടാന്‍ പോലും 30 വര്‍ഷം കഴിയണം ; മകള്‍ക്കൊപ്പം താനും മരിക്കട്ടെ എന്ന് കരുതിയാണ് മൃതദേഹം കലുങ്കിനുള്ളില്‍ വെച്ചതെന്ന് പ്രതി
വെസ്ലിക്ക് തിരിച്ചടിയായത് സാഹചര്യതെളിവുകള്‍ ; പരോള്‍ കിട്ടാന്‍ പോലും 30 വര്‍ഷം കഴിയണം ; മകള്‍ക്കൊപ്പം താനും മരിക്കട്ടെ എന്ന് കരുതിയാണ് മൃതദേഹം കലുങ്കിനുള്ളില്‍ വെച്ചതെന്ന് പ്രതി
Authored by പിപി ചെറിയാന് | Last updated: 27 Jun 2019, 8:16 AM | 2 min read
ഡാലസ്: രണ്ടു വർഷമായി അമേരിക്കയിലും ഇന്ത്യയിലും ഏറെ ജന ശ്രദ്ധ ആകർഷിച്ച വളർത്തു മകൾ ഷെറിന് മാത്യു മരിച്ച കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ഒടുവില്‍ ജീവപര്യന്തം തടവ്... ജൂൺ 26 ബുധനാഴ്ച മൂന്നര മണിക് പന്ത്രണ്ടംഗ ജൂറി മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകൾക്കൊടുവിലാണ് ഏകസ്വരത്തില്‍ ജീവപര്യന്തം ശിക്ഷ നൽകണമെന്ന തീരുമാനത്തിലെത്തിയത് .
ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ പിറന്ന് വീണു ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഷെറിന്‍മാത്യൂസ് മരണത്തില്‍ നിന്നുമാണ് ബീഹാറിലെ ബാലഭവനില്‍ എത്തിയത്. സരസ്വതി എന്ന പേരുമായി കഴിഞ്ഞിരുന്ന കുഞ്ഞിനെ വളര്ത്തച്ഛന് വെസ്ലിമാത്യൂവും ഭാര്യ സിനിയും ദത്തെടുത്തു അമേരിക്കയിൽ കൊണ്ടുവരികയായിരുന്നു. വളര്‍ത്തു മാതാപിതാക്കളുടെ സംക്ഷണയില്‍ അമേരിക്കയിലെ റിച്ചാര്ഡ്സന് സിറ്റിയിലെ ഭവനത്തില്‍ എത്തിയ കുട്ടിയെ മാസങ്ങള്‍ക്കകം ഷെറിന് മാത്യു എന്ന പേര് നല്കി മൂത്തകുട്ടിക്കൊപ്പം വളര്‍ത്താന്‍ തുടങ്ങി.
ജൂറിയുടെ തീരുമാനം പൂർണമായും അഗീകരിച്ചു ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസ് ആണ് ശിക്ഷ വിധിച്ചത്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നതിനാൽ വ്യക്തമായ മരണകാണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ സാഹചര്യതെളിവുകളാണ് വെസ്ലിക്ക് വിനയായി മാറിയത്. മുപ്പതു വര്ഷത്തിനുശേക്ഷം പരോളിന് അർഹത ഉണ്ടായിരിക്കുമെന്നും വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കേസ് വിസ്താരത്തിന്റെ മൂന്നാം ദിവസം രാവിലെ. പ്രോസിക്യൂഷന് അറ്റോർണി ജേസൺ ഫൈൻ നടത്തിയ ക്രോസ് വിസ്താരത്തിൽ പല ചോദ്യങ്ങൾക്കും ശരിയായി ഉത്തരം പറയുവാൻ വെസ്ലിക് കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും പതറുകയും ചെയ്തു. ഷെറിൻ മരിച്ചതിനു ശേക്ഷം പോലീസിനെയോ ബന്ധപെട്ടവരെയോ അറിയിക്കാതിരുന്നതിനും വെസ്ലി യുടെ മറുപടി ,"കുട്ടിയുടെ ജീവൻ തിരിച്ചു ലഭിക്കുമെന്ന വിശ്വാസത്തിൽ ആൾ മൈറ്റി ഗോഡിനോട് പ്രാര്‍ത്ഥിക്കുകയായിരുന്നു എന്നാണ്.
രാവിലെ ഇരുട്ടുള്ളപ്പോൾ ഷെറിന്റെ ശരീരം കലുങ്കിനുള്ളിലേക്ക് തള്ളി വെക്കുമ്പോൾ ഒരുപക്ഷെ അവിടെ പാമ്പുകൾ ഉണ്ടായിരിക്കുമെന്നും പാമ്പിന്റെ കടിയേറ്റു മരിക്കുകയാണെങ്കിൽ. ഷെറിനൊപ്പം എനിക്കും മരിക്കാമല്ലോ എന്നു ആഗ്രഹിച്ചിരുന്നതായി വെസ്ലി പ്രോസിക്റ്ററുടെ ചോദ്യത്തിന് നൽകിയ മറുപടി കോടതിയെപോലും അല്പനേരത്തേക്കു നിശ്ശബ്ദമാക്കി. പാല് തൊണ്ടയിൽ കുരുങ്ങി കുട്ടി പ്രാണവായുവിനു വേണ്ടി പിടയുമ്പോൾ റജിസ്ട്രേഡ് നഴ്സായ ഭാര്യ സിനിയെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനു ഷെറിൻ മരിച്ചു എന്ന യാഥാർഥ്യം സിനിക് താങ്ങാൻ കഴിയുമായിരുന്നില്ല എന്നത് അറിയാമായിരുന്നു എന്നതിനാലാണെന്നായിരുന്നു വെസ്ലിയുടെ മറുപടി.
ഷെറിന്റെ മരണത്തില്‍ ഉത്തരവാദി വെസ്ലിയ്ക്ക് ജീവപര്യന്തമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഷെറിൻ മരിച്ചു കഴിഞ്ഞതിനു ശേഷം കക്ഷിക്കുണ്ടായ ഭയമാണ് തുടർന്നുണ്ടായ സംഭവങ്ങൾക്കു ഇടയാക്കിയതെന്നും കനിവുണ്ടാകണമെന്നും പ്രതിഭാഗം അറ്റോർണി ആവശ്യപ്പെട്ടു. എന്നാല്‍ ജൂറി അപേക്ഷ പരിഗണിച്ചില്ല. ശിക്ഷ കഠിനവും ക്രൂരവുമായിപ്പോയി എന്നു പ്രതിഭാഗം വക്കീല്‍ റഫയേല്‍ ഡി ലാ ഗാര്‍സിയ പിന്നീട് പ്രതികരിച്ചു .