
ന്യൂയോര്‍ക്ക്: ഇംഗ്ലണ്ടിന്റെ മൂന് നായകന് വെയ്ന്‍ റൂണി അതിശയിപ്പിക്കുന്ന ഗോളുമായി വീണ്ടും. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ മധ്യവരയ്ക്ക് പിന്നില്‍ നിന്ന് താരം തൊടുത്ത ഷോട്ട് വലയില്‍ എത്തുന്നത് കണ്ട് തലയില്‍ കൈവെച്ചിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ഡി സി യുണൈറ്റഡ് താരമായ റൂണി ഒര്‍ലാന്‍ഡോ സിറ്റിക്കെതിരേയായിരുന്നു ഗോള്‍ നേട്ടം നടത്തിയത്.
സ്വന്തം പാതിയില്‍ വെച്ച് പന്തു കിട്ടിയ റൂണി എതിര് ടീമിന്റെ ഗോളി അഡ്വാന്‍സ് ചെയ്ത് നില്‍ക്കുന്നത് കണ്ട് മധ്യവരയ്ക്ക് പിന്നില്‍ നിന്ന് പായിച്ച ലോംഗ് ബോള്‍ ഒര്‍ലാന്‍ഡോയുടെ വലയില്‍ കയറുകയായിരുന്നു. കളി തുടങ്ങി പത്തു മിനിറ്റിനുള്ളിലായിരുന്നു ഈ അത്ഭുതഗോളിന്റെ പിറവി. പന്ത് ഉയര്‍ന്ന് വരുമ്പോള്‍ ബോക്സിന് പുറത്തായിരുന്ന ഒര്‍ലാന്‍ഡോ ഗോള്‍ കീപ്പര്‍ ബ്രിയാന്‍ റോ പിന്നിലേക്ക് ഓടി തട്ടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.
ഒരു ഗോള്‍ പിന്‍ബലത്തില്‍ ഡിസി യുനൈറ്റഡ് വിജയിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരമായ 33കാരനായ റൂണിയുടെ ഫുട്ബോള്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായിരിക്കും ഇത്. എവര്‍ട്ടനില്‍ നിന്നുമായിരുന്നു റൂണി ഡി സി യുണൈറ്റഡില്‍ എത്തിയത്. ഇത് ഈ രീതിയിലുള്ള റൂണിയുടെ ആദ്യ ഗോളല്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരിക്കെ 2013-14 സീസണില്‍ വെസ്റ്റ്ഹാമിനെതിരേയും പകുതിയില്‍ നിന്നും റൂണി ഗോള്‍ നേടിയിട്ടുണ്ട്.
2017-18 സീസണില്‍ വെസ്റ്റ്ഹാമിനെ 4-0 ന് എവര്ട്ടന് തകര്‍ത്ത മത്സരത്തിലും റൂണി ലോംഗ്റേഞ്ചറില് നിന്നും ഗോള്‍ നേടിയിരുന്നു. 2018 ലാണ് എവര്ട്ടന് വിട്ട് താരം ഡിസി യുണൈറ്റഡില്‍ എത്തിയത്. ആദ്യ സീസണില്‍ 21 മത്സരങ്ങളില്‍ 12 ഗോള്‍ നേടിയ താരം രണ്ടാം സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ ഇതുവരെ എട്ടുഗോളുകള്‍ പേരിലാക്കിക്കഴിഞ്ഞു.
Take a bow, @WayneRooney! You are ridiculous. 😱 pic.twitter.com/On1oDnp8dX
— Major League Soccer (@MLS) June 27, 2019





