ഡേറം : ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ലങ്കയെ ബാറ്റിങ്ങിനയച്ചു. സെമി ഉറപ്പാക്കാൻ ശ്രീലങ്കക്ക് ഇന്ന് മത്സരത്തിൽ ജയിക്കണം. എന്നാൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്നും ഒരു ജയം മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. അതുകൊണ്ടുതന്നെ ഡുപ്ലെസിസ് പടയുടെ ഇന്നത്തെ ജയം നാണക്കേടിൽ നിന്നും കരകയറാനുള്ള ജയമാണ്. ഇവർ നേരത്തെ തന്നെ സെമിയിൽ നിന്നും പുറത്തായിരുന്നു.
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്ക ഇന്ന് കളിയ്ക്കാൻ ഇറങ്ങുന്നത്. ഇന്ന് ജയിക്കാനായാൽ എട്ട് പോയിന്റോടെ ലങ്കയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് എത്തും. രണ്ട് മാറ്റങ്ങളായിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങുന്നത്. ഡേവിഡ് മില്ലറും, എൻഗിഡിക്കും പകരം ഡ്വെയ്ൻ പ്രെട്ടോറിയസും ജെ പി ഡുമിനിയുമാണ് ഇന്ന് മത്സരിക്കുന്നത്. ലങ്കൻ ടീമിൽ പ്രധാനമായും ഒരു മാറ്റമാണ് ഉള്ളത്. നുവാൻ പ്രദീപിന് പകരം സുരംഗ ലക്മൽ കളിക്കും.






