
പാലക്കാട്: ആലത്തൂരില്‍ നിന്ന് ചരിത്ര വിജയം നേടിയ രമ്യ ഹരിദാസ് സ്വന്തം മണ്ഡലത്തിലെ വയലില്‍ ട്രാക്ടര്‍ ഓടിച്ചും ഞാറു നട്ടും നാടിന്റെ പ്രിയതാരമായി മാറുകയാണ്. ജയിച്ചാല്‍ മണ്ഡലത്തില്‍ തന്നെ കാണുമെന്ന് രമ്യ നാട്ടുകാരോട് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ച് കാണില്ല. ഇനി കാണാനിരിക്കുന്നതെ ഒള്ളു എന്നാണ് ആരാധകര്‍ പറയുന്നത്.
ഞാറുനടുന്നതും ട്രാക്ടര്‍ ഓടിക്കുന്നതും എം.പി തന്നെയാണ് തന്റെ ഫേയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ' പാട്ടുപാടിയും ട്രാക്ടര്‍ ഓടിച്ചും ആലത്തൂരിന്റെ പ്രിയപ്പെട്ട എം.പി, തൂണിലും തുരുമ്പിലും രമ്യയുണ്ട്. അതാണ് ആലത്തൂരിന്റെ വിജയം, ഒരു പാര്‍ലമെന്റ് മെമ്പര്‍ ആണോ ട്രാക്ടര്‍ ഓടിക്കുന്നത് ഓരോരു പഞ്ചായത്ത് മെമ്പര്‍മാരുടെ അഹങ്കാരം കാണുമ്പോഴാണ് രമ്യയെ അഭിനന്ദിക്കാന്‍ തോന്നുന്നത്, മുത്താണ് രമ്യ എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെയുള്ള കമന്റുകള്‍.
തെരഞ്ഞെടുപ്പല്‍ സിറ്റിംഗ് എംപിയായ പി.കെ ബിജുവിനെ ഒന്നര ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസിന്റെ പാര്‍ലമെന്റിലേക്കുള്ള ജയം. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയായിരുന്നു ലോക്സഭയിലേക്ക് മത്സരിക്കാന്‍ രമ്യയെത്തിയത്.






